സിപിഎം എംഎല്‍എ പി കെ ശശിക്കെതിരെ ലൈംഗിക പീഡന പരാതി
ഡിവൈഎഫ്‌ഐ വനിതാ നേതാവാണ് ശശിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി രംഗത്തെത്തിയത്. രണ്ടാഴ്ച മുന്‍പാണ് എംഎല്‍എ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി വനിതാ നേതാവ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിന് പരാതി നല്‍കിയത്. പരാതി വിവരം ബൃന്ദാ കാരാട്ട് അവൈലബിള്‍ പോളിറ്റ് ബ്യൂറോയെ അറിയിക്കുകയും തുടര്‍ന്ന് വിശദമായി അന്വേഷണം നടത്താന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കുകയുമായിരുന്നു.
advertisement
ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'
അതേസമയം തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ നിഷേധിച്ച് എംഎല്‍എ രംഗത്തെത്തി.തന്നെ തകര്‍ക്കാന്‍ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയാണ് പരാതിയ്ക്ക് പിന്നിലെന്നാണ് ശശി പറയുന്നത്. ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.