ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'
Last Updated:
ലൈംഗികാരോപണങ്ങളെ തുടർന്ന് സമീപകാലത്ത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കിയ മൂന്നാമത്തെ 'ശശി'യാണ് ഷൊർണൂർ എം.എൽ.എ. മുൻപ് കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി.ശശിയും മന്ത്രി എ.കെ ശശീന്ദ്രനും സമാനമായ ആരോപണങ്ങൾ നേരിട്ടിരുന്നു. രണ്ട് സി.പി.എം നേതാക്കൾക്കെതിരെയും പരാതി ഉയർന്നത് സംഘടനയ്ക്കുള്ളിൽ നിന്ന് തന്നെ എന്ന പ്രത്യേകതയുമുണ്ട്.
കരുത്തനായ പി. ശശിയെ വീഴ്ത്തിയ ആരോപണം
സിപിഎം സംസ്ഥാന സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരിക്കെയാണ് പി.ശശിക്കെതിരെ ഗുരുതരമായ സദാചാര ലംഘന ആരോപണം ഉയർന്നത്. ഇതേ തുടർന്ന് 2011 ജൂലൈയിൽ പാർട്ടിയിൽ നിന്ന് അദ്ദേഹത്തെ പുറത്താക്കി. കണ്ണൂരില്‍ സിപിഐഎമ്മിന്റെ മുഖങ്ങളില്‍ ഒന്നായിരുന്ന പി ശശി ലൈംഗികാരോപണത്തെ തുടര്‍ന്ന് സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങുകയായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പി ശശിയെ പുറത്താക്കുകയും ചെയ്തു. പിന്നീട് അഭിഭാഷകവൃത്തിയിലേക്ക് തിരിഞ്ഞ് സ്വയം രാഷ്ട്രീയജീവിതത്തിന് അവധി നല്‍കുകയായിരുന്നു ശശി.
advertisement
ഡിവൈഎഫ്‌ഐ നേതാവിന്റെ ഭാര്യയെ പാലായി പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പി ശശിക്കെതിരായ കേസ്. ക്രൈം എഡിറ്റര്‍ ടിപി നന്ദകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശശി കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്.
തുടർന്ന് ഹൊസ്ദുർഗ് മജിസ്ട്രേട്ട് കോടതി ശശിയെ കുറ്റവിമുക്തനാക്കി. തുടർന്നാണു പാർട്ടിയിലേക്കു മടങ്ങിവരാനുള്ള താൽപര്യം ശശി സിപിഎം സംസ്ഥാന നേതാക്കളെ അറിയിച്ചത്. ഇക്കാര്യം ചർച്ച ചെയ്ത സംസ്ഥാന സമിതി ശശിക്ക് വീണ്ടും അംഗത്വം നൽകാൻ തീരുമാനിച്ചു. തലശേരി ടൗണ്‍ കോടതി ബ്രാഞ്ചിലാണു ശശിക്ക് അംഗത്വം നൽകിയത്. 2018 ജൂണിലാണ് ശശി പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. അതേസമയം, പി.ശശിക്കെതിരെ പരാതി നൽകിയ രണ്ടുപേർക്കെതിരെ പാർട്ടി നടപടിയെടുത്തു.
advertisement
ഫോൺ കെണിയിൽ വീണ എ.കെ ശശീന്ദ്രൻ
യുവതിയും തമ്മിലുള്ള ഫോൺ സംഭാഷണം ചാനൽ സംപ്രേഷണം ചെയ്തതിനെ തുടർന്നാണ് മിനിറ്റുകൾക്കകം ഗതാഗതമന്ത്രിയായിരുന്ന എ.കെ ശശീന്ദ്രന് രാജിവക്കേണ്ടിവന്നു. 2017 മാര്‍ച്ച് 26നാണ് ശശീന്ദ്രൻ രാജിവച്ചത്. തുടർന്ന് മന്ത്രിയുടെ പരാതിയിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്യുകയും ചാനൽ മേധാവി ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി.
പരാതിക്കാരിയായ ചാനൽ റിപ്പോർട്ടർ ഉൾപ്പെടെ മൂന്ന് സാക്ഷികളും മുൻ മന്ത്രി അപമര്യാദയായി പെരുമാറിയിരുന്നുവെന്നാണ് മൊഴി നൽകിയത്. മാസങ്ങൾക്ക് ശേഷം പരാതിക്കാരി കേസ് പിൻവലിക്കാൻ ഹൈക്കോടതിയെ സമീപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റി കേസുമായി മുന്നോട്ടുപോകുകയാണെന്ന് കോടതിയെ അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സി.ജെ.എം കോടതി കേസ് നടപടികളുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചു. തുടർന്ന് ശശീന്ദ്രൻ ഉപാധികളോടെ കോടതിയിൽനിന്ന് ജാമ്യം നേടി.
advertisement
പിന്നീട് ചാനൽ പ്രവർത്തക ശശീന്ദ്രന് അനുകൂലമായി മൊഴി നൽകിയതിനെതുടർന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജഡ്ജി പ്രഭാകരൻ ശശീന്ദ്രനെ കുറ്റമുക്തനാക്കി. ഇതോടെ ശശീന്ദ്രന് മന്ത്രിയായി തിരിച്ചെത്താനുള്ള സാഹചര്യമൊരുങ്ങി. കോടതിക്ക് പുറത്ത് തീർപ്പാക്കിയെന്നാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. ഫോൺ വിളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച മുൻ ജില്ലാ ജഡ്ജി പി.എ. ആൻറണി കമ്മീഷനും ശശീന്ദ്രനെ കുറ്റമുക്തനാക്കിയ റിപ്പോർട്ടാണ് സമർപ്പിച്ചത്. തുടർന്ന് 2018 ഫെബ്രുവരി ഒന്നിന് ശശീന്ദ്രൻ വീണ്ടും ഗതാഗതമന്ത്രിയായി.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
September 04, 2018 10:33 AM IST