2011 ൽ സർക്കാരുമായി ഒപ്പിട്ട പാട്ടക്കരാറിലാണ് 90,000 പേർക്ക് തൊഴിലവസരം ലഭ്യമാക്കുമെന്നായിരുന്നു വാഗ്ദാനം. 2011 ലെ പാട്ടക്കാരാർ പ്രകാരം കാക്കനാട് മേഖലയിൽ 246 ഏക്കർ സ്ഥലം 99 വർഷത്തേക്ക് ഏക്കറിന് ഒരു രൂപ പാട്ടത്തിനാണ് കൈമാറിയത്. സംസ്ഥാന സർക്കാർ ദുബായ് ഹോൾഡിങ്ങും ചേർന്നുള്ള സംയുക്ത സംരംഭമായ സ്മാർട് സിറ്റി കൊച്ചി ഇൻഫ്രസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡില്‍ 16ശതമാനം ഓഹരികളാണ് സർക്കാരിനുള്ളത്.
advertisement
84ശതമാനം ഓഹരികളുമുള്ള ദുബായ് ഹോൾഡിങ്ങിന് കീഴിലുള്ള സ്മാര്‍ട് സിറ്റി(ഇന്ത്യ) എഫ്സെഡ് എൽഎൽസിയാണ്. 88 ചതുരശ്ര അടി വിസ്തൃതിയിൽ ഐടി ടൗൺഷിപ്, 90,000 തൊഴിൽ അവസരങ്ങൾ ആഗോള കമ്പനികൾക്കായി അത്യാധുനിക സൗകര്യങ്ങളുള്ള പാർക്ക്എന്നിങ്ങനെയായിരുന്നു വാഗ്ദാനം. എന്നാൽ ആദ്യ ഐടി കെട്ടിടം 2016ലാണ് പൂർത്തിയായത്. പൂർത്തിയായ ഏക ബിസിനസ് സമുച്ചയവും ഇത് മാത്രമാണ്.
ഇവിടേക്ക് വമ്പൻ ഐടികൾ പോലും എത്തിയിട്ടുമില്ല. അതേമയം 2024ൽ ആയിരക്കണക്കിന് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സ്മാർട് സിറ്റി. 1835 കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. പ്രസ്റ്റീജ് ഗ്രൂപ്പിന്റെ പ്രസ്റ്റീജ് സൈബർ ഗ്രീന്‍ 1 മന്ദിരത്തിന്റെ നിർമാണം ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ പൂർത്തിയാകും.
കൂടാതെ ലുലു ഐടി ഒന്ന്, രണ്ടു ടവറുകളുടെ നിർമാണം അന്തിമഘട്ടത്തിലാണ്. മറാട്ട് ടെക് പാർക്ക് അടുത്ത വർഷം പൂർത്തിയാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.
