കൊലപാതകരാഷ്ട്രീയത്തെ അപലപിക്കാന്‍ തയ്യാറാകാത്ത എഴുത്തുകാര്‍ നട്ടെല്ലിന് പകരം വാഴപ്പിണ്ടി വെക്കുന്നതാണ് നല്ലതെന്ന പരാമര്‍ശത്തെ വിമര്‍ശിച്ചായിരുന്നു മീര ഇന്നലെ രംഗത്തെത്തിയത്. 'അധിക്ഷേപിക്കുന്നവരോട് പോ മോനേ ബാല രാമാ, പോയി തരത്തില്‍പ്പെട്ടവര്‍ക്കു ലൈക്ക് അടിക്കു മോനേ എന്നു വാല്‍സല്യപൂര്‍വ്വം ഉപദേശിക്കുക.' എന്ന് അവസാനിക്കുന്നതായിരുന്നു മീരയുടെ പോസ്റ്റ്.
advertisement
ഇതിനു മറുപടിയുമായെത്തിയ ബല്‍റാം 'പോ മോനേ ബാല - രാമാ ' എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച് പോ മോളേ ''മീരേ' എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.' എന്നായിരുന്നു പോസ്റ്റിനു കീഴെ കുറിച്ചത്.
മീരയുടെ പോസ്റ്റിനു ലഭിച്ചതിനേക്കാള്‍ ലൈക്ക് ബല്‍റാമിന്റെ കമന്റിന് ലഭിച്ചെങ്കിലും ബല്‍റാമിന്റെ പരാമര്‍ശത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പലരും രംഗത്തെത്തുകയായിരുന്നു. ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ജനപ്രതിനിധിയില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ് ബല്‍റാമില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്നാണ് പലരും പറയുന്നത്.