TRENDING:

Hibi Eden | സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ താമസിച്ചിരുന്ന എം.എല്‍.എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

Last Updated:

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ഹൈബി ഈഡനടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എ ഹോസ്റ്റലിലും ക്ലിഫ് ഹൗസിലുമെല്ലാമെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സോളാര്‍ പീഡന പരാതിയില്‍ ഹൈബി ഈഡന്‍ താമസിച്ചിരുന്ന തിരുവനന്തപുരം പാളയത്തെ എം.എല്‍.എ ഹോസ്റ്റലില്‍ സി.ബി.ഐ പരിശോധന നടത്തി. പരാതിക്കാരിയുമായി നേരിട്ട് എത്തിയാണ് ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ നിന്ന് സിബിഐ ഉദ്യോഗസ്ഥര്‍ തെളിവുകള്‍ ശേഖരിച്ചത്. സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് തന്നെ ഹൈബി ഈഡനടക്കമുള്ള ആറ് കോണ്‍ഗ്രസ് നേതാക്കള്‍ എം.എല്‍.എ ഹോസ്റ്റലിലും ക്ലിഫ് ഹൗസിലുമെല്ലാമെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു പരാതി.
advertisement

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലും പീഡനത്തേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പരാതിക്കാരിയുടെ ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിടുകയായിരുന്നു. പരാതിക്കാരി സിബിഐ തിരുവനന്തപുരം, ഡല്‍ഹി യൂണിറ്റുകളില്‍ നേരിട്ടെത്തി മൊഴിയും നല്‍കിയിരുന്നു.

അന്വേഷണത്തിന് ഏറെ കാലതാമസുണ്ടായെങ്കിലും വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോഴാണ് കേസില്‍ സിബിഐ പ്രത്യക്ഷമായി ഇടപെടുന്നത്. നിള ബ്ലോക്കിലെ 33, 34 മുറികളിലാണ് സിബിഐ പരിശോധന നടത്തിയത്.2013 ൽ എംഎൽഎ ആയിരിക്കവെ ഹൈബി ഈഡൻ നിള ബ്ലോക്കിലെ 34 നമ്പർ മുറിയിൽ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡനെ കൂടാതെ, മുന്‍ മുഖ്യമന്ത്രി അടക്കം 6 കോണ്‍ഗ്രസ്  നേതാക്കള്‍ക്കെതിരെ ആയിരുന്നു പരാതി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Hibi Eden | സോളാര്‍ പീഡന പരാതി; ഹൈബി ഈഡന്‍ താമസിച്ചിരുന്ന എം.എല്‍.എ ഹോസ്റ്റലില്‍ സിബിഐ പരിശോധന
Open in App
Home
Video
Impact Shorts
Web Stories