ശ്രീജിത്ത് പണിക്കറുടെ ഫേസ്ബുക്ക് പോസ്റ്റ്
1846ൽ ജമ്മു കാശ്മീർ മഹാരാജാവായി അധികാരമേറ്റ ഗുലാബ് സിങ് 1947ൽ കാശ്മീരിനെ ഇന്ത്യയിൽ ലയിപ്പിക്കുന്നതുവരെ ഭരിച്ചു എന്നാണ് ചരിത്രാദ്ധ്യാപകൻ കൂടിയായ ശ്രീമാൻ കെ ടി ജലീൽ പറയുന്നത്.
ഇനിയല്പം ചരിത്രം. 1822ൽ തന്റെ 30ആം വയസ്സിൽ ജമ്മു രാജാവായ ഗുലാബ് സിങ് 1846ൽ 54ആം വയസ്സിലാണ് ജമ്മു കാശ്മീർ മഹാരാജാവ് ആകുന്നത്. ജലീലിക്കായുടെ കണക്ക് പ്രകാരം 101 വർഷം ഭരിച്ച ഗുലാബ് സിങ്ങിന് അധികാരം ഒഴിയുമ്പോൾ 155 വയസ്സ് ഉണ്ടായിരുന്നിരിക്കണം. അപ്പോഴും മരിച്ചിട്ടില്ല കേട്ടോ.
advertisement
സത്യമെന്താണ്? പാവം ഗുലാബ് സിങ് 1846 മുതൽ 10 കൊല്ലം ഭരിച്ചശേഷം അനോരോഗ്യം കാരണം മകനെ മഹാരാജാവാക്കിയിട്ട് അധികാരമൊഴിഞ്ഞു. തൊട്ടടുത്ത വർഷം മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പ്രായം ഏതാണ്ട് 64 വയസ്സ്.
ന്റെ കൊച്ചാപ്പാ എന്ന വിളിയോടെ ഞാനിതാ ബോധമറ്റ് വീണു!
ജലീലിന്‍റേത് വിഘടനവാദികളുടെ നിലപാട്; രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍
ആസാദ് കശ്മീര്‍ പരാമര്‍ശത്തില്‍ മുന്‍മന്ത്രി കെ.ടി ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. വിഘടനവാദികള്‍ ഉയര്‍ത്തുന്ന മുദ്രാവാക്യം ഏറ്റെടുത്ത ജലീലിനെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണം. ജലീൽ നിയമസഭയിൽ തുടരുന്നത് നാടിന് അപമാനമാണ്. സർക്കാർ ജലീലിന്റെ രാജി ആവശ്യപ്പെടണമെന്നും വി. മുരളീധരൻ പറഞ്ഞു.
കശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം എന്നത് രാജ്യത്തിൻ്റെ പ്രഖ്യാപിത നയമാണ്. ആസാദ് കാശ്മീർ എന്ന ജലീലിൻ്റെ പ്രസ്താവന രാജ്യദ്രോഹപരമാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്ഥാന്‍ അധീനതയിലുള്ള കശ്മീരിനെ 'ആസാദ് കാശ്മീര്‍' എന്ന് വിശേഷിപ്പിച്ച് ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പാണ് വിവാദമായത്. ഇതേ കുറിപ്പിൽ ജമ്മുവും കശ്മീർ താഴ്വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ 'ഇന്ത്യൻ അധീന കശ്മീരെന്നും' പരാമർശിക്കുന്നുണ്ട്.