ശ്രീകുമാരൻ തമ്പിയുടെ കുറിപ്പ് കോടതി വിധിയുമായി ബന്ധപ്പെടുത്തിക്കൊണ്ടുള്ള വിമർശനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്. ഈ പരോക്ഷ വിമർശനം സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ്.
ഫേസ്ബുക്ക്പോസ്റ്റിന്റെ പൂർണരൂപം:
"വിലയ്ക്കു വാങ്ങാം"
ഞാൻ ഇന്ന് വായിക്കാൻ എടുത്ത പുസ്തകം പ്രശസ്ത ബംഗാളി നോവലിസ്റ്റ് ബിമൽ മിത്ര എഴുതിയ'' কড়ি দিয়ে কিনলাম "ന്റെ മലയാള പരിഭാഷ "വിലയ്ക്കു വാങ്ങാം". മൂന്നാം തവണ വായിക്കുന്നു. ഈ ഭൂമിയിൽ എന്തും വിലയ്ക്കു വാങ്ങാം എന്നു വിശ്വസിക്കുന്ന അഘോരനപ്പൂപ്പൻ എന്ന കഥാപാത്രത്തെ മറക്കാനാവില്ല . സത്യമല്ലേ ? ഇന്ന് ഈ ഭൂമിയിൽ എന്താണ് വിലയ്ക്കു വാങ്ങാനാവാത്തത്. സത്യം , നീതി, നന്മ - എല്ലാം മഹദ്വചനങ്ങളിൽ ഉറങ്ങുന്നു.
advertisement
നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്. കേസിലെ ആദ്യ ആറ് പ്രതികള്‍ കുറ്റക്കാരെന്നാണ് കോടതി വിധിച്ചത്. ഇവര്‍ക്കുള്ള ശിക്ഷ ഡിസംബര്‍ 12ന് പ്രഖ്യാപിക്കും.
