വടകര മണ്ഡലത്തില്‍ തന്റെ പിന്തുണ കോണ്‍ഗ്രസിനാണെന്നും അക്രമ രാഷ്ട്രീയ തലവനായ പി.ജയരാജന്‍ പരാജയപ്പെടണമെന്നുമായിരുന്നു ശ്രീലക്ഷ്മിയുടെ പോസ്റ്റ്. ആദ്യം തെറിയഭിഷേകത്തിലൂടെ ആക്രമണം ആരംഭിച്ചെങ്കിലും പിന്നീട് കൂട്ടമായി ചേർന്ന് ഫേസ്‌ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയായിരുന്നു.
advertisement
സൈബര്‍ ആക്രമണം നടത്തിയവര്‍ തന്റെ അമ്മയെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ശ്രീലക്ഷ്മി പറഞ്ഞിരുന്നു. പോസ്റ്റ് ഡിലീറ്റ് ആക്കാന്‍ അമ്മ കരഞ്ഞ് പറയുകയായിരുന്നു. എന്നാൽ എന്തൊക്കെ വന്നാലും താൻ തന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ശ്രീലക്ഷ്മി. ഇതേ തുടർന്നാണ് കൂട്ടമായ റിപ്പോർട്ടിംഗിലൂടെ ശ്രീലക്ഷ്മിയുടെ അക്കൗണ്ട് പൂട്ടിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 22, 2019 11:04 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പി ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് പൊങ്കാല; ഫേസ്ബുക്ക് പേജ് പൂട്ടിച്ചു