TRENDING:

ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോടും എൻഐഎ റെയ്‍ഡ്; കൊല്ലങ്കോട് സ്വദേശി കസ്റ്റഡിയിൽ

Last Updated:

പാലക്കാട് നടത്തിയ റെയ്ഡില്‍ കൊല്ലങ്കോട് സ്വദേശി പിടിയിലായതായി സൂചന

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് കാസർകോടും പാലക്കാടും എൻഐഎ റെയ്ഡ്. പാലക്കാട്ട് നടത്തിയ റെയ്‍ഡിന് ശേഷം ഒരാളെ കസ്റ്റഡിയിൽ എടുത്തതായാണ് റിപ്പോർട്ട്. റെയ്ഡില്‍ കൊല്ലങ്കോട് സ്വദേശിയാണ് പിടിയിലായതെന്നാണ് സൂചന. പരിശോധനകൾക്ക് ശേഷം എൻഐഎ സംഘം ഇയാളെ ചോദ്യം ചെയ്യലിനായി കൊച്ചിയിലേക്ക് കൊണ്ടുപോയതായാണ് വിവരം.
advertisement

കാസർകോട് വിദ്യാനഗർ സ്വദേശികളായ രണ്ട് പേരുടെ വീടുകളിൽ എൻഐഎ രാവിലെ തെരച്ചിൽ നടത്തിയിരുന്നു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ അടക്കം പിടിച്ചെടുത്തു. കൂടുതൽ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻഐഎ ഓഫീസിൽ ഹാജരാകാൻ രണ്ട് പേർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

Also read: രണ്ടു പേരുടെ വീടുകളിൽ പരിശോധന; മൊബൈൽ ഫോണുൾപ്പടെ പിടിച്ചെടുത്തു; വിശദമായ ചോദ്യം ചെയ്യലിന് NIA ഓഫീസിൽ ഹാജരാകണം

advertisement

ഐ എസ് ഏറ്റെടുത്ത സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായി കരുതുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് സൂചന. ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം NIA പരിശോധിക്കുന്നുണ്ട്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയടക്കം 321 പേർ ഏപ്രിൽ 21ന് നടന്ന സ്ഫോടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശ്രീലങ്ക ഭീകരാക്രമണം: പാലക്കാടും കാസർകോടും എൻഐഎ റെയ്‍ഡ്; കൊല്ലങ്കോട് സ്വദേശി കസ്റ്റഡിയിൽ