രണ്ടു പേരുടെ വീടുകളിൽ പരിശോധന; മൊബൈൽ ഫോണുൾപ്പടെ പിടിച്ചെടുത്തു; വിശദമായ ചോദ്യം ചെയ്യലിന് NIA ഓഫീസിൽ ഹാജരാകണം
Last Updated:
ഐ എസ് ഏറ്റെടുത്ത സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായി കരുതുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്ന രണ്ടുപേരുടെ വീടുകളിലായിരുന്നു എൻഐഎ പരിശോധന നടത്തിയത്
കാസർഗോഡ്: ശ്രീലങ്കൻ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണം കാസർഗോട്ടും പാലക്കാട്ടേക്കും നീണ്ടു. സംഭവവുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശികളായ രണ്ടു പേരുടെ വീടുകളിൽ ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തി. കൂടുതൽ ചോദ്യം ചെയ്യലിന് ഇവരോട് നേരിട്ട് ഹാജരാകാൻ എൻ ഐ എ നിർദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ പാലക്കാടും റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ കൊല്ലംകോട് സ്വദേശിയായ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
NIA today carried out searches at three places in Kerala in connection with ISIS Kasaragod Module case. They are suspected to have links with some of accused in said case who left India to join terrorist organisation ISIS/ Daish. The 3 suspects are being questioned by NIA. pic.twitter.com/6bQtXkbIR8
— ANI (@ANI) April 28, 2019
advertisement
ശ്രീലങ്കയിലെ എട്ടിടങ്ങളിൽ നടന്ന സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് കാസർഗോട്ടെ വിദ്യാനഗർ, കുഡ്‌ലു മേഖലകളിൽ കൊച്ചിയിൽ നിന്നുള്ള എൻ ഐ എ സംഘം റെയ്ഡ് നടത്തിയത്. വിദ്യാനഗർ സ്വദേശി അഹമ്മദ് അരാഫത്ത്, കുഡ്ലു ചൂരിയിലെ അബൂബക്കർ സിദ്ദിഖ് എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന. ഇരുവരുടെയും മൊബൈൽ ഫോണുൾപ്പടെ അന്വേഷണ ഉദ്യോഗസ്ഥർ പിടിച്ചെടുത്തു. വിശദമായ ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ NIA ഓഫീസിൽ നേരിട്ട് ഹാജരാകാൻ ഇരുവർക്കും നോട്ടീസ് നൽകിയിട്ടുമുണ്ട്.
advertisement
Exclusive: പ്രധാനമന്ത്രിയും പ്രസിഡന്‍റും ഉത്തരവാദികൾ; ശ്രീലങ്കൻ സർക്കാരിനെതിരെ ആഞ്ഞടിച്ച് മഹിന്ദ രാജപക്സെ
ഐ എസ് ഏറ്റെടുത്ത സ്ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനായി കരുതുന്ന സഹ്റാൻ ഹാഷിമിന്റെ ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു ഇരുവരുമെന്നാണ് സൂചന. ഹാഷിമുമായി ഇവർക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നോ എന്ന കാര്യം NIA പരിശോധിക്കുന്നുണ്ട്. കാസർഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയടക്കം 321 പേർ ഏപ്രിൽ 21ന് നടന്ന സ്ഫോടങ്ങളിൽ കൊല്ലപ്പെട്ടിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 28, 2019 2:54 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രണ്ടു പേരുടെ വീടുകളിൽ പരിശോധന; മൊബൈൽ ഫോണുൾപ്പടെ പിടിച്ചെടുത്തു; വിശദമായ ചോദ്യം ചെയ്യലിന് NIA ഓഫീസിൽ ഹാജരാകണം


