ശബരിമല: ശ്രീലങ്കൻ യുവതി ശശികല ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര്. ശബരിമലയിൽ ശ്രീലങ്കൻ യുവതി ദർശനം നടത്തിയതിന് സ്ഥിരീകരണമില്ല. മാത്രവുമല്ല, തന്റെ ഗർഭപാത്രം നീക്കം ചെയ്തതാണെന്ന് ശ്രീലങ്കൻ യുവതി വ്യക്തമാക്കുകയും ചെയ്തിരുന്നു ഈ സാഹചര്യത്തിൽ ശുദ്ധിക്രിയ നടത്തേണ്ടതില്ലെന്നാണ് തന്ത്രിയുടെ നിലപാട്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ