ഹരിത ചട്ടത്തിലെ പ്രധാന മാർഗ്ഗനിർദ്ദേശങ്ങൾ:
- നിരോധിത വസ്തുക്കൾ: പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോർഡ്, ബാനർ, ഹോർഡിംഗ്, പോസ്റ്റർ എന്നിവയ്ക്ക് പി.വി.സി, ഫ്‌ളക്‌സ്, പോളിസ്റ്റർ, നൈലോൺ, കൊറിയൻ ക്ലോത്ത് തുടങ്ങിയ പ്ലാസ്റ്റിക് അടങ്ങിയ വസ്തുക്കൾ ഉപയോഗിക്കാൻ പാടില്ല.
- അനുവദനീയമായവ: മലിനീകരണ നിയന്ത്രണ ബോർഡ് സർട്ടിഫൈ ചെയ്ത പേപ്പർ, നൂറ് ശതമാനം കോട്ടൺ, ലിനൻ പോലെ പുനഃരുപയോഗിക്കാവുന്ന വസ്തുക്കൾ മാത്രമേ ഉപയോഗിക്കാവൂ.
- ഭക്ഷണം: പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമാർക്കും ഉള്ള ഭക്ഷണം പ്ലാസ്റ്റിക് പാഴ്സലുകൾ ഒഴിവാക്കി, കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റുകൾ മുഖേന വാഴയിലയിലോ, പുനരുപയോഗിക്കാവുന്ന പാത്രങ്ങളിലോ മാത്രം ലഭ്യമാക്കണം.
- കർശന നിയമനടപടി: ഹരിതചട്ട നിബന്ധനകൾ പാലിക്കാത്ത സ്ഥാനാർത്ഥികൾക്കും നിരോധിത വസ്തുക്കൾ ഉപയോഗിക്കുന്ന സംഘടനകൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
- എൻഫോഴ്സ്മെന്റ്: ഹരിതചട്ട ലംഘനം കണ്ടെത്താൻ തദ്ദേശ സ്ഥാപന തലത്തിൽ പ്രത്യേക എൻഫോഴ്സ്മെന്റ് സ്ക്വാഡിന് രൂപം നൽകും.
- പൊതുജന പങ്കാളിത്തം: പൊതുജനങ്ങൾക്ക് ഹരിത ചട്ട ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് 'സിംഗിൾ വാട്‌സപ്പ് നമ്പർ' സംവിധാനം ഏർപ്പെടുത്തും.
- മാലിന്യം നീക്കം ചെയ്യൽ: വോട്ടെടുപ്പ് അവസാനിച്ചാൽ ഉടൻ സ്ഥാനാർത്ഥികളും രാഷ്ട്രീയ കക്ഷികളും പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിത കർമ്മ സേനയ്ക്ക് യൂസർഫീ സഹിതം കൈമാറണം.
- ചെലവ് ഈടാക്കൽ: പ്രചാരണ സാമഗ്രികൾ നീക്കം ചെയ്യുന്നില്ലെങ്കിൽ, വോട്ടെടുപ്പ് കഴിഞ്ഞ് അഞ്ച് ദിവസത്തിനുള്ളിൽ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാർ നീക്കം ചെയ്യും. ഇതിന്റെ ചെലവ് സ്ഥാനാർത്ഥിയുടെ വ്യക്തിപരമായ ബാധ്യതയായി കണക്കാക്കി നിയമനടപടികളിലൂടെ ഈടാക്കും.
- ഹരിത കർമ്മസേനയ്ക്ക് വേതനം: പോളിംഗ് ബൂത്തുകൾ, കൗണ്ടിംഗ് സ്റ്റേഷനുകൾ, പരിശീലന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യ പരിപാലനത്തിനായി ഹരിത കർമ്മസേനയുടെ സേവനം ഉറപ്പാക്കണമെന്നും, നിയോഗിക്കപ്പെടുന്ന ഒരംഗത്തിന് പ്രതിദിനം 710/- രൂപ വേതനം നൽകണമെന്നും സർക്കുലറിൽ നിർദ്ദേശിക്കുന്നു.
advertisement
advertisement
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 15, 2025 3:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Local Body Election 2025 | തദ്ദേശ തിരഞ്ഞെടുപ്പ്; ഹരിത ചട്ടം പാലിച്ചില്ലെങ്കിൽ പിടിവീഴും
