Also Read- മുഖ്യമന്ത്രിയുടെ വിദേശയാത്രാ ചിലവിന്റെ കണക്ക് പുറത്ത് വിടണം: കെ. സുരേന്ദ്രൻ
സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡീ. ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്. സുപ്രീംകോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്.
advertisement
ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം. കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവുകൾ ലംഘിക്കൽ), ഐപിസി 269 (പകർച്ചവ്യാധി പടർത്തൽ), 290 (പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറൽ), കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് ആക്ടിലെ 4 (2) (എ) മുതൽ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം. ഈ വകുപ്പുകൾ അനുസരിച്ചുള്ള കേസുകൾ പിൻവലിക്കും.
Also Read- വിഴിഞ്ഞം തുറമുഖ പദ്ധതി: തരൂരിന് ലത്തീൻ സഭയുടെ പിന്തുണ നഷ്ടപ്പെടുന്നോ?
കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു രജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ സിആർപിസി 321 അനുസരിച്ച് പിൻവലിക്കാൻ ഒക്ടോബർ 30ന് ചേർന്ന യോഗമാണ് തീരുമാനിച്ചത്. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ്സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, ഡിജിപി എന്നിവർ അംഗങ്ങളായ കമ്മിറ്റിയുടെതാണ് തീരുമാനം.