TRENDING:

മൂന്നാറിൽ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താൻ നടപടി

Last Updated:

ഉള്‍ക്കാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പ്രദേശത്തെത്തിയാല്‍ ആനയെ തുരത്താനാണ് നീക്കം. തല്‍ക്കാലം മയക്കുവെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മൂന്നാറിലെ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്തും. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയെ നിരീക്ഷിക്കാനും തീരുമാനം കൈകൊണ്ടു. നിലവില്‍ മയക്കുവെടി വയ്ക്കില്ല. ജനവാസ മേഖലയില്‍ പടയപ്പ സ്ഥിര സാന്നിധ്യമായ സാഹചര്യത്തിലാണ് തീരുമാനം.
advertisement

മൂന്നാറിലെ ജനവാസ മേഖലകളില്‍ പടയപ്പ സ്ഥിരം സാന്നിധ്യമായതോടെയാണ് കാട്ടുകൊമ്പനെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനം കൈകൊണ്ടത്. നിലവില്‍ പടയപ്പ മാട്ടുപ്പെട്ടി ടോപ്പ് ഡിവിഷന്‍ ഭാഗത്താണുള്ളത്. പടയപ്പയെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള ശ്രമം ഇന്ന് മുതല്‍ തുടങ്ങും. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം ചേര്‍ന്ന ശേഷം ഹൈറേഞ്ച് സി.സി.എഫാണ് നിര്‍ദ്ദേശം നല്‍കിയത്. ഡ്രോണ്‍ ഉപയോഗിച്ച് പടയപ്പയുടെ നീക്കം നിരീക്ഷിക്കും.

ഉള്‍ക്കാട്ടിലേക്ക് പ്രവേശിക്കാന്‍ കഴിയുന്ന പ്രദേശത്തെത്തിയാല്‍ ആനയെ തുരത്താനാണ് നീക്കം. തല്‍ക്കാലം മയക്കുവെടി വച്ച് പിടികൂടേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ആര്‍.ആര്‍.ടിക്കൊപ്പം പടയപ്പയെ നിരീക്ഷിക്കാനുണ്ടാക്കിയ പുതിയ സംഘവും ദൗത്യത്തില്‍ പങ്കുചേരും.

advertisement

നിലവില്‍ പടയപ്പയുള്ള സ്ഥലം വനമേഖലയോട് ചേര്‍ന്ന ഭാഗമല്ല. വനത്തിനുള്ളില്‍ തീറ്റയും വെള്ളവും കുറഞ്ഞതാണ് പടയപ്പ സ്ഥിരമായി ജനവാസ മേഖലയില്‍ തമ്പടിക്കാനുള്ള കാരണമെന്നാണ് വനംവകുപ്പിന്റെ വിലയിരുത്തല്‍. മുന്‍കാലങ്ങളില്‍ ശാന്തസ്വഭാവക്കാരനായിരുന്ന പടയപ്പ കഴിഞ്ഞ കുറച്ച് നാളുകളായി ആക്രമണ സ്വഭാവം പുറത്തെടുത്തിട്ടുണ്ട്. വാഹനങ്ങള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയുമൊക്കെ പടയപ്പയുടെ ആക്രമണമുണ്ടായി.

രാത്രികാലത്ത് പലയിടത്തും കാട്ടുകൊമ്പന്‍ ഗതാഗത തടസ്സവും സൃഷ്ടിക്കുന്നു. ആന ജനവാസ മേഖലയിലൂടെ തന്നെ ചുറ്റിത്തിരിയുന്നതിനാല്‍ ആളുകള്‍ക്ക് ആശങ്കയുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ വനംവകുപ്പ് തീരുമാനം കൈകൊണ്ടിട്ടുള്ളത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Steps to redirectwild elephant Padayappa to the inner forest from its current location in the residential area of Munnar

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മൂന്നാറിൽ ജനവാസ മേഖലയില്‍ തമ്പടിച്ച കാട്ടുകൊമ്പന്‍ പടയപ്പയെ ഉള്‍വനത്തിലേക്ക് തുരത്താൻ നടപടി
Open in App
Home
Video
Impact Shorts
Web Stories