TRENDING:

അയ്യപ്പജ്യോതി: പങ്കെടുക്കാനെത്തിയവർക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരുക്ക്

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുക്കാനെത്തിയവർക്കെതിരെ കല്ലേറ്. കണ്ണൂർ- കാസർകോട് ജില്ലാ അതിർത്തിയായ ആണൂരിലാണ് കല്ലേറുണ്ടായത്. അയ്യപ്പ ജ്യോതിയിൽ അണിചേരാൻ പോയ പ്രവർത്തകർ സഞ്ചരിച്ച മൂന്നു ബസ്സുകൾക്ക് നേരെയാണ് കല്ലേറുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു. കോടോം-ബേളൂർ പഞ്ചായത്തിൽ നിന്നും അയ്യപ്പജ്യോതിയിൽ അണിചേരാൻ പോയവർക്കുനേരെയാണ് കല്ലേറുണ്ടായത്.
advertisement

പയ്യന്നൂർ, കരിവെള്ളൂർ, കാലിക്കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം  നടന്നത്. പരുക്കേറ്റവർ

ചെറുവത്തൂരിലും പയ്യന്നൂരിലുമായുള്ള  ആശുപത്രികളിൽ ചികിത്സ തേടി. ആക്രമണത്തിന് പിന്നിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.  സി.പി.എം. നേതൃത്വത്തെ തിരുത്താൻ അണികൾ തയ്യാറാകണമെന്ന് അക്രമത്തെ അപലപിച്ചുകൊണ്ട് ശബരിമല കർമ്മ സമിതി നേതാവ് വത്സൻ തില്ലങ്കേരി പറഞ്ഞു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പജ്യോതി: പങ്കെടുക്കാനെത്തിയവർക്ക് നേരെ കല്ലേറ്; നിരവധി പേർക്ക് പരുക്ക്