അയ്യപ്പ ജ്യോതിയിൽ വൻ ജനപങ്കാളിത്തം

Last Updated:
തിരുവനന്തപുരം: ശബരിമലയിലെ ആചാരനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ കാസർകോട് ഹൊസങ്കടി മുതൽ കന്യാകുമാരി ത്രിവേണി സംഗമംവരെ അയ്യപ്പജ്യോതി തെളിയിച്ചു. സർക്കാർ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ബദലായി സംഘടിപ്പിച്ച അയ്യപ്പ ജ്യോതി തെളിയിക്കൽ ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി.
]കാസർകോട് ഹൊസങ്കടി അയ്യപ്പക്ഷേത്രത്തിലെ ശ്രീകോവിലിൽ നിന്ന് തെളിയിച്ച ദീപം ക്ഷേത്രം ശാന്തി പുറത്തേക്ക് കൈമാരി. സ്വാമി യോഗാനന്ദ സരസ്വതിയും കപിലാശ്രമം ഉത്തരകാശി രാമചന്ദ്രസ്വാമിയും ചേർന്ന് ദീപം ഏറ്റുവാങ്ങി. തുടർന്ന് ഹൊസങ്കടി നഗരത്തിൽ എത്തിച്ച ശേഷം കർമ്മസമിതി പ്രവർത്തകർ ദീപം തെളിച്ചു. കളിയിക്കാവിളയിൽ സുരേഷ് ഗോപി എം.പി, കിളിമാനൂരിൽ മുൻ ഡി.ജി.പി ടി.പി. സെൻ കുമാർ, തുടങ്ങിയവരും അയ്യപ്പജ്യോതി തെളിയിച്ചു.
advertisement
കളിയിക്കാവിള മുതൽ കന്യാകുമാരി വരെ 38 കേന്ദ്രങ്ങളിൽ ജ്യോതി തെളിയിച്ചു. വിവേകാനന്ദ പാറയിലാണ് അവസാനത്തെ ദീപം തെളിയിച്ചത്. വൈകിട്ട് ആറുമുതൽ ഏഴുവരെ സ്ത്രീപുരുഷന്മാർ റോഡിന്റെ ഇടതുവശത്ത് അണിനിരന്ന് മൺവിളക്കുകൾ തെളിയിച്ചു. ബിജെപി, ആർ.എസ്.എസ്, എൻ.എസ്.എസ്, സംഘപരിവാർ എന്നീ സംഘടനകൾക്കൊപ്പം പന്തളം രാജകുടുംബാംഗങ്ങളും അയ്യപ്പജ്യോതിയിൽ പങ്കെടുക്കുന്നു. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനെന്ന പേരിൽ സർക്കാർ വനിതാ മതിൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അയ്യപ്പജ്യോതിക്കുതീരുമാനമായത് .
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അയ്യപ്പ ജ്യോതിയിൽ വൻ ജനപങ്കാളിത്തം
Next Article
advertisement
മകളുടെ ഫോണിൽ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു
മകളുടെ ഫോണിൽ ചാറ്റ് ചെയ്ത് പിതാവ്; 17കാരനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി ക്രൂരമായി മര്‍ദിച്ചു
  • പെൺസുഹൃത്തിന്റെ പിതാവും കൂട്ടുകാരും ചേർന്ന് 17കാരനെ ക്രൂരമായി മർദിച്ചെന്ന് പരാതി.

  • പെൺകുട്ടിയുടെ ഫോണിൽ നിന്ന് ചാറ്റ് ചെയ്ത് 17കാരനെ വീട്ടിൽ നിന്ന് വിളിച്ചിറക്കി മർദിച്ചു.

  • പെൺകുട്ടിയുടെ പിതാവും കൂട്ടുകാരും ഉൾപ്പെടെ നാലുപേരെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.

View All
advertisement