TRENDING:

കാസർഗോഡ് തൃക്കരിപ്പൂരില്‍ തെരുവ് നായ ആക്രമണം; 2 വയോധികര്‍ക്ക് കടിയേറ്റു

Last Updated:

അധികൃതരുടെ നിർദേശത്തെ തുടര്‍ന്ന്  കടിച്ച നായയെ നാട്ടുകാർ തൃക്കരിപ്പൂർ കടപ്പുറത്ത്  എംസിഎഫിൽ പൂട്ടിയിട്ടു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കാസര്‍ഗോഡ് തൃക്കരിപ്പൂർ വലിയപറമ്പിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് പേർക്ക് കടിയേറ്റു. സത്യൻ ആർട്സ് ക്ലബ് പരിസരത്ത് താമസിക്കുന്ന കെ.വി.കൃഷ്ണൻ(65), റേഷൻ കടയുടെ സമീപത്ത് താമസിക്കുന്ന ബി.പി.കാർത്യായനി (65)എന്നിവർക്കാണ് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
advertisement

ശനിയാഴ്ച വൈകുന്നേരം മുറ്റമടിക്കുമ്പോഴാണ് കാർത്യായനിക്ക് കാലിന്  കടിയേറ്റത്. തൃക്കരിപ്പൂര്‍ കടപ്പുറത്ത് കൂടിനടന്നു പോകുമ്പോഴാണ് കൃഷ്ണന് കടിയേറ്റത്. കാർത്യായനിയെ നാട്ടുകാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവെപ്പ് നല്‍കി. കൃഷ്ണൻ പയ്യന്നൂരിൽ നിന്നും ആരോഗ്യ പ്രവർത്തകരെ എത്തിച്ച് കുത്തിവെപ്പ് എടുത്തു.

പ്രദേശത്തെ ഇ.അരുണിൻ്റെ ആടിനും നായയുടെ കടിയേറ്റു. അധികൃതരുടെ നിർദേശത്തിൽ കടിച്ച നായയെനാട്ടുകാർ തൃക്കരിപ്പൂർ കടപ്പുറത്ത്  എംസിഎഫിൽ പൂട്ടിയിട്ടു.

ഭീതി പടര്‍ത്തി അജ്ഞാത ജീവി; മാന്നാറില്‍ ആടുകളെയും വളർത്തു പക്ഷികളെയും കൊന്നു

advertisement

ആലപ്പുഴ : മാന്നാറില്‍ അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ നടുങ്ങി പ്രദേശവാസികള്‍. കഴിഞ്ഞ ദിവസം ആടുകളെ കടിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ വളർത്തു പക്ഷികളെയും കൊന്നു. പരുമല കൊമ്പു പറമ്പിൽ ജോജിയുടെ വീട്ടില്‍ കൂടുതകർത്ത് കിളികളെയാണ് പിടികൂടിയത്. വീടിനോട് ചേർന്ന് ഉയരത്തിൽ സ്ഥാപിച്ചിരുന്ന കിളിക്കൂടിന്‍റെ കമ്പികൾ വലിച്ചിളക്കിയാണ് കിളികളെ പിടിച്ച് കൊണ്ടുപോയത്.

കിളികളുടെ തൂവലുകളും ശരീര അവശിഷ്ടങ്ങളും മറ്റും പരിസര പ്രദേശങ്ങളിൽ കിടപ്പുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതേ വീട്ടിൽ നിന്നാണ് രണ്ട് അടുകളെ അജ്ഞാത ജീവി കടിച്ച്‌ കൊന്നത്. അതുകൊണ്ട് ബാക്കി രണ്ട് ആടുകളെ വീടിനുള്ളിലാണ് രാത്രിയിൽ ഇട്ടത്. തൊട്ടടുത്ത ദിവസമാണ് കൂട് തകർത്ത് പക്ഷികളെ പിടിച്ചത്. നായ്ക്കളാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ വിടിന് ചുറ്റും ഉയരത്തിൽ മതിൽ കെട്ടിയിട്ടുള്ളതിനാൽ പട്ടികൾ ഇതിനുള്ളിൽ കയറില്ലെന്ന് വീട്ടുകാർ പറയുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മറ്റേതെങ്കിലും ജീവിയാകാം ആക്രമണത്തിന് പിന്നിലെന്നാണ് അനുമാനം. കഴിഞ്ഞ ദിവസം കൊന്ന രണ്ട് ആടുകളുടെയും ജഡം മതിൽ കെട്ടിനുള്ളിൽ തന്നെ കടിച്ചുപറിച്ച നിലയിൽ കണ്ടെത്തിയിരുന്നു. രാത്രിയിൽ ബഹളം കേട്ട് വീട്ടുകാരും അയൽക്കാരും ഉണർന്ന് എത്തിയപ്പോഴേക്കും ആടുകളെ ഭക്ഷിച്ച് അജ്ഞാത ജീവി സ്ഥലം വിട്ടിരുന്നു. ഉയരത്തിലുള്ള കൂട് തകര്‍ത്ത ജീവി ഏതാണെന്ന് മനസിലാകാതെ പേടിച്ചിരിക്കുകയാണ് വീട്ടുകാരും പരിസരവാസികളും.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കാസർഗോഡ് തൃക്കരിപ്പൂരില്‍ തെരുവ് നായ ആക്രമണം; 2 വയോധികര്‍ക്ക് കടിയേറ്റു
Open in App
Home
Video
Impact Shorts
Web Stories