കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.
Also read-ഇടുക്കിയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ചനിലയില്‍
അതേസമയം കോഴിക്കോട് പെരുവണ്ണാമൂഴിയില്‍ വീണ്ടും തെരുവുനായ ആക്രമണം. രക്ഷിതാക്കൾക്കൊപ്പമെത്തിയ രണ്ടര വയസുള്ള കുട്ടിയുടെ മുഖത്ത് തെരുവുനായ കടിച്ചു. പെരുവണ്ണാമൂഴി ശാലോം ക്ലിനിക്കിന് സമീപത്ത് വെച്ചാണ് മുതുകാട് സ്വദേശിയായ രണ്ടരവയസുകാരന്‍ എയ്ഡന് കടിയേറ്റത്.
advertisement
കുട്ടിയെ തെരുവുനായ കടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം നടന്നത്. ശാലോം ക്ലിനിക്കില്‍ രക്ഷിതാക്കളോടൊപ്പം എത്തിയ കുട്ടി നായയെ കണ്ട് കൗതകത്തോടെ ക്ലിനിക്കിൽ നിന്ന് പുറത്തേക്ക് ഓടി. ഈ സമയത്താണ് നായ ആക്രമിച്ചത്. കുട്ടിയുടെ മുഖത്താണ് നായ കടിച്ചത്. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവർ ഓടിയെത്തി നായയിൽനിന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.