കടിയേറ്റവര്‍ക്ക് ഐഡിആര്‍വി, ഇര്‍ഗ് എന്നീ പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ കല്‍പറ്റ നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള തെരുവുനായ്ക്കളെ സൂക്ഷിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
അതേസമയം നഗരത്തില്‍ തെരുവുനായശല്യം രൂക്ഷമാകുമ്പോഴും പരിഹാരം കാണാനുള്ള പദ്ധതിയൊന്നും നഗരസഭ ആവിഷ്‌കരിച്ചിട്ടില്ലെന്ന പരാതി ഉയരുന്നുണ്ട്. ആളുകളുടെ ജീവന് ഭീഷണിയാകുന്ന വിധത്തിലാണ് നിലവില്‍ കല്‍പ്പറ്റയില്‍ തെരുവ് നായകളുടെ ശല്യം വര്‍ധിച്ചു വരുന്നത്. മുന്‍പും സമാന രീതിയില്‍ ഒട്ടേറെ ആളുകള്‍ക്ക് തെരുവ് നായകളുടെ കടിയേറ്റിരുന്നു.
Palakkad| സംഘർഷ സാധ്യത: പാലക്കാട് ജില്ലയിൽ നിരോധനാജ്ഞ 24 വരെ നീട്ടി
advertisement
പാലക്കാട്: 24 മണിക്കൂറിനുള്ളിൽ രണ്ട് കൊലപാതകങ്ങൾ നടന്ന ജില്ലയിൽ തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ ഈ മാസം 24 വരെ നീട്ടിയതായി ജില്ലാ കളക്ടർ അറിയിച്ചു. കൊലപാതകങ്ങളെ തുടർന്ന് ജില്ലയിൽ നടപ്പാക്കിയ നിരോധനാജ്ഞ ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും നീട്ടിയത്. സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് അതിജാഗ്രത പാലിക്കാനാണ് പൊലീസ് സേനക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
മൂന്ന് കമ്പനി സായുധ പൊലീസ് സേനയെ കൂടാതെ രാത്രി പട്രോളിങ്ങും പരിശോധനയും സജീവമാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന യാക്കര, മണപ്പുള്ളിക്കാവ്, കൽമണ്ഡപം, വിക്ടോറിയ കോളജ്, ചക്കാന്തറ തുടങ്ങി പ്രധാന കവലകളിൽ ബാരിക്കേഡ് സ്ഥാപിച്ച് വാഹനങ്ങളുടെ വിവരശേഖരണം നടത്തുന്നുണ്ട്. രാത്രി പട്രോളിങ്ങും പരിശോധനയും ഉൾപ്പെടെ ശക്തമാക്കി. സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നതിനാല്‍ തമിഴ്‌നാട് പൊലീസിന്‍റെ സഹായവും ഉറപ്പുവരുത്തി. 90 പൊലീസുകാരാണ് തമിഴ്നാട്ടിൽനിന്ന് എത്തിയിട്ടുള്ളത്.
Kochi Metro | 75 വയസ്സ് കഴിഞ്ഞോ? കൊച്ചി മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്ക് ടിക്കറ്റിന് പകുതി തുക മതി; നാളെ മുതല്‍ പ്രാബല്യത്തില്‍
കൊച്ചി: മെട്രോയില്‍ പ്രായം 75 കഴിഞ്ഞവര്‍ക്കും കൂടെ യാത്ര ചെയ്യുന്ന ഒരാള്‍ക്കും 50 ശതമാനം സൗജന്യ നിരക്കില്‍ യാത്ര ചെയ്യാം. നാളെ മുതല്‍ സൗജന്യം പ്രാബല്യത്തില്‍ വരും.
മെട്രോ സ്റ്റേഷനുകളിലെ കസ്റ്റമര്‍ കെയര്‍ സെന്ററില്‍ പ്രായം തെളിയിക്കുന്ന രേഖ കാണിച്ചാല്‍ ടിക്കറ്റ് നിരക്കിന്റെ പകുതി നല്‍കി യാത്ര ചെയ്യുവാന്‍ കഴിയുമെന്ന് മെട്രോ വൃത്തങ്ങള്‍ പറഞ്ഞു.
നിശ്ചിത സമയത്ത് യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കും പാസ് എടുത്തു യാത്ര ചെയ്യുന്ന കോവിഡ് പോരാളികള്‍ക്ക് 50 ശതമാനം സൗജന്യ നിരക്കും ലഭ്യമാകും. കൂടുതല്‍ യാത്രക്കാരെ മെട്രോയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമാണ് തീരുമാനം.