ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്. അജികുമാറിന്റേയും ശാലിനിയുടേയും മകളാണ്. അഭിരാമിയുടെ കുടുംബം കേരള ബാങ്ക് പതാരം ബ്രാഞ്ചില്‍ നിന്ന് 10 ലക്ഷം രൂപ വായ്പയെടുത്തിരുന്നു.
ഇന്ന് ഉച്ചയ്ക്കാണ് പതാരത്തു നിന്നുള്ള ബാങ്ക് അധികൃതരും ജില്ലാതല അധികൃതരും പൊലീസുമായി എത്തി നോട്ടീസ് പതിച്ചത്. ഈ സമയം വീട്ടിൽ പ്രായമായ ഒരാൾ മാത്രമാണുണ്ടായിരുന്നത്. അധികൃതർ നടപടിക്കെത്തിയപ്പോൾ അജിയും ഭാര്യയും ബാങ്കിലെത്തി ജപ്തി ഒഴിവാക്കുന്നതിനുള്ള നടപടികൾ ചർച്ച ചെയ്തിരുന്നു.
ഇന്ന് വൈകിട്ട് കോളേജിൽ നിന്നും എത്തിയ ശേഷമാണ് വീട്ടിൽ ജപ്തി നോട്ടീസ് പതിച്ച വിവരം അഭിരാമി അറിഞ്ഞത്. വലിയ മനോവിഷമത്തിലായിരുന്ന വിദ്യാർത്ഥിനി തൂങ്ങി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
advertisement
പ്രാരംഭ നടപടി മാത്രമാണ് നടന്നതെന്ന് ബാങ്ക് ജീവനക്കാർ പറയുന്നു. നോട്ടീസ് തുണികൊണ്ടു മറയ്ക്കാൻ അഭിരാമി പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. വായ്പയെടുത്തിട്ട് അധികകാലമായില്ലെന്നും നിയമപരമായ നടപടികള്‍ ഇല്ലാതെയാണ് ജപ്തിനോട്ടിസ് പതിച്ചതെന്നും നാട്ടുകാര്‍ ആരോപിച്ചു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)