TRENDING:

ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

Last Updated:

ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ക്ലാസ് മുറിയിൽ നിന്ന് പാമ്പു കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി. സംഭവത്തെക്കുറിച്ച് അടിയന്തിരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് വകുപ്പ് മന്ത്രി സി.രവീന്ദ്രനാഥ് ഉത്തരവിട്ടിരിക്കുന്നത്. സ്കൂളുകളിൽ ഇത് പോലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
advertisement

Also Read-Shame: സ്കൂള്‍ കെട്ടിടത്തിൽ മാളങ്ങൾ; ക്ലാസിനുള്ളില്‍ പാമ്പുകൾ; ക്ലാസ് മുറിയിൽ ചെരിപ്പിടാൻ പാടില്ല; വിദ്യാർഥികൾ പറയുന്നു

ബത്തേരി ഗവ. സർവജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്ല ഷെറിനാണ് കഴിഞ്ഞ ദിവസം ക്ലാസ് മുറിയിൽ വച്ച് പാമ്പു കടിയേറ്റത്. രക്ഷിതാവെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും കാരണമറിയാതെ ചികിത്സ വൈകി കുട്ടി മരിച്ചിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്ലാസ് മുറിയിൽ നിന്ന് പാമ്പുകടിയേറ്റ് വിദ്യാർഥി മരിച്ചു: അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി