Shame: സ്കൂള്‍ കെട്ടിടത്തിൽ മാളങ്ങൾ; ക്ലാസിനുള്ളില്‍ പാമ്പുകൾ; ക്ലാസ് മുറിയിൽ ചെരിപ്പിടാൻ പാടില്ല; വിദ്യാർഥികൾ പറയുന്നു

Last Updated:

കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ബത്തേരി ഗവ.സര്‍വജന VHSSലെ അഞ്ചാം ക്സാസുകാരി ഷെഹ്ല ഷെറിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പു കടിയേറ്റ് മരിച്ചിരുന്നു

വയനാട്: ബത്തേരി ഗവ.സര്‍വജന VHSSൽ ക്ലാസ് മുറിയിൽ വിദ്യാർഥി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വിദ്യാർഥികൾ. സ്കൂൾ കെട്ടിടത്തിൽ പലയിടത്തും മാളങ്ങളുണ്ടെന്നും ക്ലാസ് മുറികളിൽ വരെ ഇഴജന്തുക്കളെ കാണാറുണ്ടായിരുന്നുവെന്നുമാണ് വിദ്യാര്‍ഥികൾ പറയുന്നത്. അധ്യാപകര്‍ക്ക് ക്ലാസില്‍ ചെരിപ്പ് ധരിച്ചാണ് എത്തിയിരുന്നത് എന്നാൽ വിദ്യാർഥികൾക്ക് ക്ലാസിനുള്ളിൽ ചെരിപ്പിടാൻ അനുവാദമുണ്ടായിരുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.
വിദ്യാർഥിനിയുടെ മരണ വാർത്ത എത്തിയതിന് പിന്നാലെ തന്നെ സ്കൂളിനെതിരെയും അധ്യാപകർക്കെതിരെയും പ്രതിഷേധവുമായി വിദ്യാർഥികളും രക്ഷിതാക്കളും രംഗത്തെത്തിയിട്ടുണ്ട്. കടുത്ത അമർഷത്തോടും അതിലുപരി സങ്കടത്തോടുമാണ് പലരും സംഭവത്തോട് പ്രതികരിക്കുന്നത്.  കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് ഷെഹ്ല ഷെറിൻ എന്ന അഞ്ചാം ക്ലാസുകാരിക്ക് ക്ലാസ് മുറിക്കുള്ളിൽ വച്ച് പാമ്പു കടിയേൽക്കുന്നത്. പാമ്പു കടിയേറ്റെന്ന് പറഞ്ഞിട്ടു കാൽ നീലിച്ച് വന്നിട്ടും അധ്യാപകർ ആശുപത്രിയിലെത്തിക്കാൻ തയ്യാറാല്ലെന്നാണ് സഹപാഠികൾ ആരോപിക്കുന്നത്.
advertisement
കാലിൽ ആണി കൊണ്ടതാണെന്നാണ് അധ്യാപകർ പറഞ്ഞത്. പിന്നീട് രക്ഷിതാവിനെ വിളിച്ചു വരുത്തിയാണ് ഷഹ്ലയെ ആശുപത്രിയിലേക്കയച്ചെതെന്നും വിദ്യാർഥികൾ പറയുന്നു. ഒരു അധ്യാപിക ഇടപെട്ട് കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ആവശ്യപ്പെട്ടെങ്കിലും പ്രധാന അധ്യാപകൻ നിരസിക്കുകയായിരുന്നുവെന്നും കുട്ടികൾ പറയുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Shame: സ്കൂള്‍ കെട്ടിടത്തിൽ മാളങ്ങൾ; ക്ലാസിനുള്ളില്‍ പാമ്പുകൾ; ക്ലാസ് മുറിയിൽ ചെരിപ്പിടാൻ പാടില്ല; വിദ്യാർഥികൾ പറയുന്നു
Next Article
advertisement
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
'ലൈംഗികതാല്പര്യം കഴിഞ്ഞാൽ രാഷ്ട്രീയഭാവിയെക്കുറിച്ചുളള ആശങ്ക'; രാഹുൽ മാങ്കൂട്ടത്തിന് എതിരായ പരാതികളിൽ സമാനത
  • രാഹുൽ മാങ്കൂട്ടത്തിന് എതിരായ ലൈംഗിക പീഡന പരാതികൾ ഉയരുന്നു.

  • പെൺകുട്ടികളോട് കുസൃതി നിറഞ്ഞ പെരുമാറ്റം, പ്രണയത്തിലൂടെ പീഡനം.

  • രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള ആശങ്ക, വിവാഹം ഒഴിവാക്കാൻ ശ്രമം.

View All
advertisement