മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയതിനെ തുടർന്ന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിലിനെ ആക്രമിക്കുകയായിരുന്നുവെന്ന് വിദ്യാർഥികൾ പറഞ്ഞു. അടിച്ചതിന് ശേഷമാണ് നിയാസ് അഖിലിനെ കുത്തിയതെന്ന് വിദ്യാർഥികള്‍ പറഞ്ഞു.
also read: യൂണിവേഴ്സിറ്റി കോളജിൽ സംഘർഷം; ഒരു വിദ്യാർഥിക്ക് കുത്തേറ്റു
മൂന്ന് ദിവസം മുമ്പ് ക്യാന്റീനിലിരുന്ന് പാട്ടുപാടിയതിന് എസ്എഫ്ഐ യൂണിറ്റിലെ അംഗങ്ങൾ അഖിൽ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് ഇന്ന് കോളജിൽ സംഘർഷം ഉണ്ടായത്.
സംഘർഷത്തിന് പിന്നാലെ വിദ്യാർഥികൾ എസ്എഫ്ഐ യൂണിറ്റിനെതിരെ രംഗത്തെത്തി. യൂണിറ്റ് പൂട്ടണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 12, 2019 3:03 PM IST