അടുത്ത വർഷം ജനുവരി ഒന്നിന് മുമ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മാറ്റേണ്ടിവരും
നിപയ്ക്ക് സമാനമായ രോഗലക്ഷണങ്ങളോടെയാണ് സുധ മരിക്കുന്നത്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ആരോഗ്യവകുപ്പോ മെഡിക്കൽ കോളേജിലെ ഡോക്ടർമാരോ തയ്യാറായിരുന്നില്ല. മെഡിക്കൽ കോളേജിലെ മറ്റൊരു ഡോക്ടറെ സുധയുടെ ചികിത്സാരേഖകൾ കാണിച്ചപ്പോൾ നിപയാകാമെന്നാണ് പറഞ്ഞത്. എന്നാൽ നിപ യൂണിറ്റിലെ ഡോക്ടർമാർ ഇതുസംബന്ധിച്ച് കൃത്യമായ ഒരു മറുപടി നൽകിയില്ലെന്നും വിനോദ് കുമാർ പറയുന്നു. സുധയുടെ രക്തം വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരുന്നില്ല.
advertisement
ഇക്കാരണം കൊണ്ട് നിപ ലക്ഷണങ്ങളോടെ മരിച്ചവരുടെ പട്ടികയിൽ മാത്രാമണ് സുധയെ ഉൾപ്പെടുത്തിയത്. നിപ ബാധിച്ച് മരിച്ചവരുടെ കണക്കിൽനിന്ന് ഒഴിവാക്കുകയും ചെയ്തു. ഇതുകൊണ്ടുതന്നെ സർക്കാരിൽനിന്ന് അർഹമായ സാഹയങ്ങളോ ആനുകൂല്യങ്ങളോ കുടുംബത്തിന് ലഭിച്ചിട്ടില്ല. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഗവേഷണ റിപ്പോർട്ടിൽ നിപ ബാധിച്ചാണ് സുധ മരിച്ചതെന്ന് വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ കൂടി അംഗമായ സംഘത്തിന്‍റെ പഠനറിപ്പോർട്ടാണ് വിവിധ അന്താരാഷ്ട്ര ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഈ പഠന റിപ്പോർട്ട് അനുസരിച്ച് കേരളത്തിൽ 24 പേർക്ക് നിപ ബാധിക്കുകയും 21 പേർ മരണപ്പെടുകയും ചെയ്തതായാണ് പറയുന്നത്. എന്നാൽ ആരോഗ്യവകുപ്പിന്‍റെ കണക്ക് അനുസരിച്ച് 17 പേർ മാത്രമാണ് നിപ ബാധിച്ച് മരിച്ചത്. പുതിയ റിപ്പോർട്ട് വിവാദമായതോടെ അതിനെ തള്ളിപ്പറഞ്ഞ് ആരോഗ്യവകുപ്പ് മന്ത്രി ഉൾപ്പടെയുള്ളവർ രംഗത്തെത്തിയിട്ടുണ്ട്.
