അടുത്ത വർഷം ജനുവരി ഒന്നിന് മുമ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മാറ്റേണ്ടിവരും
Last Updated:
ന്യൂഡൽഹി: 2019 ജനുവരി ഒന്ന് മുതൽ നിലവിലുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളിൽ ചിലത് പ്രവർത്തിക്കില്ലെന്ന് സൂചന. റിസർവ്വ് ബാങ്ക് മുമ്പ് പുറത്തിറക്കിയ മാർഗനിർദേശം അനുസരിച്ച് മാഗ്നറ്റിക് ചിപ്പുള്ള(മാഗ്സ്ട്രിപ്പ്) ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മാറ്റി പകരം പിൻ നമ്പരിൽ അധിഷ്ഠിതമായതോ ഇഎംവി ചിപ്പ് ഉള്ളതോ ആയ കാർഡുകൾ നൽകണമെന്നുണ്ട്. 2015 ഓഗസ്റ്റ് 27നാണ് ഇക്കാര്യം റിസർവ്വ് ബാങ്ക് അറിയിച്ചിട്ടുള്ളത്. കാർഡുകൾ മാറ്റിനൽകാൻ മൂന്നുവർഷം ബാങ്കുകൾക്ക് നൽകുകയും ചെയ്തിരുന്നു. മാഗ്നറ്റിക് ചിപ്പുള്ള കാർഡുകളെ അപേക്ഷിച്ച് കൂടുതൽ സുരക്ഷാസംവിധാനങ്ങളുള്ള ഇഎംവി കാർഡുകൾ ഇപ്പോൾ പ്രചാരത്തിലായി വരുന്നുണ്ട്. എന്നാൽ മാഗ്നറ്റിക് ചിപ്പുള്ള കാർഡുകൾ പൂർണമായി മാറ്റി നൽകാൻ ബാങ്കുകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല.
രണ്ടു രീതിയിൽ മാഗ്സ്ട്രിപ് കാർഡുകൾ മാറ്റിനൽകാം...
ആദ്യം, നെറ്റ് ബാങ്കിംഗ് വഴി
ഉദാഹരണത്തിന്, എസ്ബിഐ ഉപയോക്താക്കൾ ആണെങ്കിൽ യൂസർ ഐഡി, പാസ് വേഡ് എന്നിവ ഉപയോഗിച്ച് onlinesbi.com ലോഗിൻ ചെയ്യുക
അതിനുശേഷം 'ഇ-സേവന' ടാബിൽ ക്ലിക്കുചെയ്യുക
ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'എടിഎം കാർഡ് സേവനങ്ങൾ' തിരഞ്ഞെടുക്കുക
'എടിഎം / ഡെബിറ്റ് കാർഡ്' ഓപ്ഷൻ തെരഞ്ഞെടുക്കുക
എടിഎം / ഡെബിറ്റ് കാർഡ് ഓപ്ഷനിൽ ക്ലിക്കുചെയ്താൽ ഒരു പുതിയ വെബ്പേജ് പ്രത്യക്ഷപ്പെടും
advertisement
എ ടി എം കാർഡ് മാറ്റി സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സേവിംഗ്സ് അക്കൗണ്ട് ഇപ്പോൾ തിരഞ്ഞെടുക്കുക
ഡെബിറ്റ് കാർഡ് മാറ്റിലഭിക്കുന്നതിനായി സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക. ബാങ്കിൽ അക്കൌണ്ട് എടുക്കാനായി നൽകിയ രജിസ്റ്റേഡ് മേൽവിലാസത്തിലേക്ക് പുതിയ EMV ചിപ്പ് കാർഡ് ദിവസങ്ങൾക്കുള്ളിൽ അയച്ചുതരും.
രണ്ടാമത്തെ രീതി ബാങ്കിൽ നേരിട്ട് എത്തി അപേക്ഷിക്കുക എന്നതാണ്.
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഡിസംബർ 31നകം മാഗ്സ്ട്രിപ്പ് കാർഡുകൾ മാറ്റി ഇഎംവി കാർഡുകൾ വാങ്ങാൻ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2018 ഓഗസ്റ്റ് 26നാണ് ഇതുസംബന്ധിച്ച അറിയിപ്പ് എസ്.ബി.ഐ നൽകിയത്.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 24, 2018 7:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
അടുത്ത വർഷം ജനുവരി ഒന്നിന് മുമ്പ് ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ മാറ്റേണ്ടിവരും


