TRENDING:

10 കോടിയുടെ സമ്മർ ബമ്പർ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി

Last Updated:

സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം ഇതിനോടകം തന്നെ എസ്.ബി.ഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറിക്കഴിഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലപ്പുറം: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ലോട്ടറിയിലൂടെ പരപ്പനങ്ങാടി നെടുവ സ്വദേശി പത്മനാഭന്റെ (51) ജീവിതം ഇനി പുതിയൊരു തലത്തിലേക്ക്. 10 കോടി രൂപയുടെ ഒന്നാം സമ്മാനം നേടിയത് നെടുവ ചക്യാട്ട് റോഡിലെ നടുവീട്ടിൽ പത്മനാഭനാണ്. SB 517026 എന്ന നമ്പറിലുള്ള ടിക്കറ്റിലൂടെയാണ് അപ്രതീക്ഷിതമായി ഈ വലിയ ഭാഗ്യം അദ്ദേഹത്തെ തേടിയെത്തിയത്.
News18
News18
advertisement

കഴിഞ്ഞ മാസം 26-ന് കോയമ്പത്തൂരിലെ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ പാലക്കാട് വെച്ചാണ് പത്മനാഭൻ ഈ ടിക്കറ്റ് എടുത്തത്. സാധാരണയായി ലോട്ടറി എടുക്കുന്ന ശീലമില്ലാത്ത അദ്ദേഹം, ഒരു ബമ്പർ ടിക്കറ്റല്ലേ എന്ന് കരുതി മാത്രമാണ് ടിക്കറ്റ് വാങ്ങിയത്. കഴിഞ്ഞ എട്ടുവർഷമായി കോഴിച്ചെനയിലെ ഒരു സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരുന്ന പത്മനാഭൻ, ചൊവ്വാഴ്ച രാവിലെയാണ് താൻ കോടീശ്വരനായ വിവരം അറിയുന്നത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഭാര്യ സ്മിതയും മക്കളായ ശ്രീഹരിയും പാർവണയും അടങ്ങുന്ന പത്മനാഭന്റെ കുടുംബം ഈ വലിയ സന്തോഷത്തിന്റെ ആഹ്ലാദത്തിലാണ്. സമ്മാനാർഹമായ ടിക്കറ്റ് അദ്ദേഹം ഇതിനോടകം തന്നെ എസ്.ബി.ഐ പരപ്പനങ്ങാടി ബ്രാഞ്ച് മാനേജർക്ക് കൈമാറിക്കഴിഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
10 കോടിയുടെ സമ്മർ ബമ്പർ ഭാഗ്യശാലി പരപ്പനങ്ങാടി സ്വദേശി
Open in App
Home
Video
Impact Shorts
Web Stories