ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിയിലെ അഞ്ച് പാരഗ്രാഫ് നീക്കം ചെയ്യണമെന്ന ആവശ്യത്തിൽ ഇടപെടാനും സുപ്രീം കോടതി വിസമ്മതിച്ചു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, എസ് സി ശർമ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സ്വർണക്കൊള്ളയിൽ ദേവസ്വം ബോർഡ് അംഗങ്ങളായ കെ പി ശങ്കരദാസിനും വിജയകുമാറിനും ഉത്തരവാദിത്തം ഉണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ പരാമർശിച്ചിരുന്നു. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഇത്തരം പരാമർശം ഹൈക്കോടതിയിൽ നിന്ന് ഉണ്ടായതെന്നും ഇത് നീക്കം ചെയ്യണമെന്നുമാണ് ശങ്കരദാസിന്റെ വാദം.
advertisement
തന്റെ പ്രായാധിക്യവും ശാരീരിക അവസ്ഥകളും കണക്കിലെടുത്ത് നടപടികളിൽ ഇളവ് വേണമെന്നും അന്നത്തെ ബോർഡ് അംഗങ്ങൾക്ക് ക്രിമിനൽ ബാധ്യത ഉണ്ടെന്ന കേരള ഹൈക്കോടതിയുടെ പരാമർശം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പരാമർശങ്ങൾ നിഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നും ശങ്കരദാസിന് വേണ്ടി ഹാജരായ അഭിഭാഷകരമായ പി ബി സുരേഷ് കുമാറും എ കാർത്തിക്കും വാദിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി കെ ശശി ഹാജരായി.
പ്രായത്തിന്റെ കാര്യത്തിൽ മാത്രമാണ് നിങ്ങളോട് അനുഭാവമുള്ളത്. മെറിറ്റും പരിഗണിക്കും. അതിനു ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട കോടതിയെ സമീപിക്കാമെന്നു വ്യക്തമാക്കിയാണ് ബെഞ്ച് ശങ്കരദാസിന്റെ ഹർജി തള്ളിയത്. സ്വർണക്കൊള്ള നടന്ന കാലത്തെ ദേവസ്വം ബോർഡ് പ്രസിഡന്റിനെ മാത്രം അറസ്റ്റ് ചെയ്യുകയും ശങ്കരദാസ് ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതുമാണ് ഹൈക്കോടതി ഉത്തരവിൽ പരാമർശിച്ചിരുന്നത്.
അതേസമയം, ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. ആറാഴ്ച കൂടിയാണ് സമയം അനുവദിച്ചത്. വിഷയം ഈ മാസം 19ന് വീണ്ടും പരിഗണിക്കും. അന്ന് എസ്ഐടി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കും. അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി അറിയിച്ചു. ആവശ്യമെങ്കിൽ കൂടുതൽ ഉദ്യോഗസ്ഥരെ ടീമിൽ ഉൾപ്പെടുത്താനും എസ്പിക്ക് അനുവാദം നൽകി.
Summary: In a major setback for KP Sankaradas, a former member of the Travancore Devaswom Board (TDB), the Supreme Court has dismissed his plea regarding the Sabarimala gold theft case. While considering the petition, the Supreme Court remarked, "You did not even spare God." The court further pointed out that Sankaradas, having signed the Board’s minutes, cannot escape responsibility for the actions taken.
