ഭാര പരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. സുരക്ഷ കണക്കിലെടുത്ത് പാലം പണിയുന്നതിൽ സർക്കാരിന് എത്രയും വേഗം നടപടിയെടുക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. സ്ട്രക്ച്ചറൽ എൻജിനീയർമാർ ഉൾപ്പടെയുള്ളവരാണ് പാലം അപകടാവസ്ഥയിലാണെന്ന റിപ്പോർട്ട് സർക്കാരിന് നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതിൽ തെറ്റില്ലെന്നും കോടതി ചൂണ്ടക്കാട്ടി.
ഇ. ശ്രീധരന്റെ അഭിപ്രാത്തെ തുടർന്നാണ് സർക്കാർ പാലം പൊളിക്കാൻ തീരുമാനിച്ചതെന്ന് കരാർ കമ്പനിയായ ആർ ഡി എസ് പ്രോജെക്സ്റ്റിന് വേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്‌വി ആരോപിച്ചു.
advertisement
കിറ്റ്കോയ്ക്ക് വേണ്ടി ഹാജരായ ഗോപാൽ ശങ്കര നാരായണനും ഈ അഭിപ്രായത്തെ അനുകൂലിച്ചു. എന്നാൽ രാജ്യം കണ്ട ഏറ്റവും പ്രഗത്ഭനായ എൻജിനീയറാണ് ശ്രീധരനെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജർ ആയ അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചൂണ്ടിക്കാട്ടി. പുതിയ പാലം നിർമ്മിക്കാൻ 18 കോടി ചെലവ് വരുമെന്നും അറ്റോർണി ജനറൽ സുപ്രീം കോടതിയെ അറിയിച്ചു.