TRENDING:

തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി

Last Updated:

ഒരു ഹർജി അനുവദിച്ചാൽ സമാനമായ ഹർജികൾ വരുമെന്നും അതെല്ലാം പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്സ്പ്രസിന് തിരൂര്‍ സ്റ്റേഷനില്‍ സ്റ്റോപ് അനുവദിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഒരു ഹർജി അനുവദിച്ചാൽ സമാനമായ ഹർജികൾ വരുമെന്നും അതെല്ലാം പരിഗണിക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. ഇപ്പോൾ പോകുന്നപോലെ ട്രെയിൻ പോകട്ടെയെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
advertisement

സ്റ്റോപ്പ് തീരുമാനിക്കുകയെന്നത് നയപരമായ കാര്യമാണ്. ഇതിൽ കോടതിക്ക് ഇടപെടാനാവില്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഈ ഹർജി പരിഗണിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിൽ ഓടുന്ന വന്ദേഭാരത് എക്സ്പ്രസുമായി ബന്ധപ്പെട്ട് സമാനമായ വേറെയും ഹർജികൾ വരും. ട്രെയിൻ ഇപ്പോൾ എങ്ങനെയാണോ സര്‍വീസ് നടത്തുന്നത് അതുപോലെ തുടരട്ടെയെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി

നേരത്തെ, വന്ദേഭാരത് ട്രെയിനിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

റെയിൽവേയുടെ അധികാരത്തിൽ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബെച്ചു കുര്യൻ, ജസ്റ്റിസ് സി ജയചന്ദ്രൻ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. തിരുർ സ്വദേശി പി ടി സിജീഷ് നൽകിയ ഹർജിയാണ് തള്ളിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്റ്റോപ് അനുവദിച്ചാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
തിരൂരിൽ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
Open in App
Home
Video
Impact Shorts
Web Stories