ക്നാനായ മെത്രാപ്പോലീത്ത കുര്യാക്കോസ് മാർ സെവേറിയോസിനെ പാത്രിയർക്കിസ് ബാവ സസ്പെൻഡ് ചെയ്തതിനെതിരെ സമുദായ അംഗങ്ങൾ കോട്ടയം മുൻസിഫ് കോടതിയിൽ നൽകിയ കേസിൽ, സസ്പെൻഷൻ ഉത്തരവ് മുൻസിഫ് കോടതി സ്റ്റേ ചെയ്തിരുന്നു. മുൻസിഫ് കോടതിയുടെ ഉത്തരവിൽ ഇടപെടുന്നതിന് കോട്ടയം അഡീഷണൽ ജില്ലാ കോടതി വിസമ്മതിക്കുകയും തുടർന്ന് കേരള ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പാത്രയർക്കിസിനെതിരെ വിധി പ്രഖാപിച്ചിരുന്നു.
advertisement
ഇതിനെതിരെ ക്നാനായ മേഖല മെത്രാപ്പോലിത്തൻമാരായ കുര്യാക്കോസ് മാർ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, അയൂബ് മാർ സിൽവാനിയോസ് എന്നിവരോടൊപ്പം പാത്രിയർക്കിസ് ബാവ നൽകിയ സ്പെഷ്യൽ ലീവ് ഹർജി അനുവദിച്ചു കൊണ്ട് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ വിധി ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് റദ്ദാക്കി.
സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നതിന് സുപ്രീം കോടതിയുടെ ഫുൾ ബെഞ്ച് നിർദേശിച്ചു.