TRENDING:

മുഴുവൻ സമയസുരക്ഷ: ബിന്ദുവിന്റെയും കനകദുർഗയുടെയും ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Last Updated:

ശബരിമല സന്ദർശിക്കുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകണമെന്നും ശുദ്ധിക്രിയ നടത്തുന്നത് ഭരണഘടന വിരുദ്ധമായും കോടതിവിധിയുടെ ലംഘനമായും പ്രഖ്യാപിക്കണമെന്ന് ഹർജിയിൽ ആവശ്യം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ജീവന് ഭീഷണി ഉള്ളതിനാൽ മുഴുവൻ സമയ സുരക്ഷ ആവശ്യപ്പെട്ട് ശബരിമല ദർശനം നടത്തിയ ബിന്ദുവും കനകദുർഗയും നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമല സന്ദർശിക്കുന്ന എല്ലാ യുവതികൾക്കും സുരക്ഷ നൽകണമെന്നും ശുദ്ധിക്രിയ നടത്തുന്നത് ഭരണഘടന വിരുദ്ധമായും കോടതിവിധിയുടെ ലംഘനമായും പ്രഖ്യാപിക്കണമെന്നും റിട്ട് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ 3 അംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
advertisement

ശബരിമല സന്ദർശനത്തെ തുടർന്ന് ശാരീരികമായി നേരിട്ട അക്രമങ്ങളും സമൂഹ മാധ്യമങ്ങളിലെ അധിക്ഷേപങ്ങളും ചൂണ്ടിക്കാട്ടി കനക ദുർഗയും ബിന്ദുവും നൽകിയ ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. അടിയന്തരമായി പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബഞ്ച് തയാറായ ഹർജിയിലെ ആവശ്യങ്ങൾ ഇങ്ങനെ:

1. ഇരുവർക്കും മുഴുവൻ സമയ സുരക്ഷ ഒരുക്കാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകണം. ശാരീരികമായും സമൂഹ മാധ്യമങ്ങളിലൂടെയും ആക്രമണം നടത്തുന്നവരെ നിയമപരമായി നേരിടണം.

advertisement

2. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പൊലീസ് സംരക്ഷണത്തോടെ തടസങ്ങൾ ഇല്ലാതെ

ശബരിമലയിൽ പ്രവേശിക്കുന്നതിനായി അധികൃതർക്ക് നിർദ്ദേശം നൽകി ഉത്തരവ് ഇറക്കണം.

3. പത്തിനും അൻപതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തുന്നത് വിലക്കണം.ദളിത് ആയ തന്നെ ശുദ്ധി ക്രിയയിലൂടെ തന്ത്രി അപകീർത്തിപ്പെടുത്തി ഹർജിയിൽ ബിന്ദു പറയുന്നു. കോടതിയലക്ഷ്യമാണ് തന്ത്രിയുടെ നടപടി.

ജീവന് ഭീഷണിയുള്ളതിനാൽ ഒളിവിൽ കഴിയേണ്ടി വന്നു. വീണ്ടും സമാധാന പരമായി ശബരിമലയിൽ പോകാൻ ആഗ്രഹമുണ്ടെന്നും ഇരുവരും ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ ആവശ്യത്തിൽ സുപ്രീംകോടതി ഇടപെടുകയോ ഹൈക്കോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയോ ചെയ്യാം. മറ്റാവശ്യങ്ങൾ ശബരിമല പുനപരിശോധന ഹര്ജികൾക്ക് ഒപ്പം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് കോടതി വിടുമോയെന്നാണ് അറിയേണ്ടത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മുഴുവൻ സമയസുരക്ഷ: ബിന്ദുവിന്റെയും കനകദുർഗയുടെയും ഹർജി ഇന്ന് സുപ്രീംകോടതിയിൽ