'അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കിൽ പൊരുതിയേ വീഴൂ'; കമ്മീഷണറെ വിമർശിച്ചതിന് സസ്പെൻഷനിലായ പൊലീസ് ഓഫീസറുടെ പോസ്റ്റ്

Last Updated:

ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ മിഠായിതെരുവിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നാണ് എല്ലാവർക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയത്

കൂടെ നിന്നവര്‍ക്ക് സ്‌നേഹവും കടപ്പാടും അറിയിച്ച് സസ്പെൻഷനിലായ പൊലീസ് ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ്. ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിനിടെ മിഠായിതെരുവിലുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ ഉമേഷ് വള്ളിക്കുന്നാണ് എല്ലാവർക്കും നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ജനതയെ ഒറ്റുന്നവനോടൊപ്പമല്ലെന്നും മനുഷ്യപക്ഷത്ത് തന്നെയാണ് അടിയുറച്ചു നിൽക്കേണ്ടതെന്ന് ആവർത്തിച്ചുറപ്പിക്കാനുള്ള ഊർജ്ജമാണ് പകർന്നു കിട്ടിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. നിയമവും നീതിയും നടപ്പാക്കാനുള്ള ഏത് നടപടികളും അംഗീകരിച്ച് ഒപ്പം നിൽക്കും. അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കിൽ പൊരുതിയേ വീഴൂവെന്നും ഉമേഷ് വള്ളിക്കുന്ന് പറയുന്നു.
മിഠായിത്തെരുവിൽ നടന്ന അക്രമങ്ങൾ തടയുന്നതിൽ കമ്മീഷണർ പരാജയപ്പെട്ടുവെന്ന ഉമേഷിന്റെ പോസ്റ്റ് സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ ചർച്ചക്ക് വഴിവച്ചിരുന്നു. ഇതിന് പിറകെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറും ജില്ലാ പൊലീസ് മേധാവിയുമായിരുന്ന എസ്.കാളിരാജ് മഹേഷ് കുമാറിനെ സ്ഥലം മാറ്റുകയും ചെയ്തു. പൊലീസ് ആസ്ഥാനത്തേക്കാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയത്. സഞ്ജയ് കുമാര്‍ ഗരുഡാണ് നിലവിൽ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ.
advertisement
ഉമേഷ് വള്ളിക്കുന്നിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഒപ്പം നിന്ന പതിനായിരക്കണക്കിന് വലിയ മനസ്സുകൾക്കും സോഷ്യൽ/പ്രിന്റ്/ വിഷ്വൽ മാധ്യമങ്ങൾക്കും സഹപ്രവർത്തകർക്കും അഭിവാദ്യങ്ങളും നന്ദിയും തീരാത്ത സ്നേഹവും.❤
ജനതയെ ഒറ്റുന്നവനോടൊപ്പമല്ല,
മനുഷ്യപക്ഷത്ത് തന്നെയാണ്
അടിയുറച്ചു നിൽക്കേണ്ടതെന്ന് ആവർത്തിച്ചുറപ്പിക്കാനുള്ള
ഊർജ്ജമാണ് ഇന്നത്തെ പകൽ
പകർന്നു കിട്ടിയത്.
നിയമവും നീതിയും നടപ്പാക്കാനുള്ള
ഏത് നടപടികളും അംഗീകരിച്ച് ഒപ്പം നിൽക്കും.
അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കിൽ
പൊരുതിയേ വീഴൂ.
***
"സസ്പെൻഷൻ കിട്ടി വീട്ടിലിരിക്കുമ്പോഴേ അതിന്റെ വിഷമം അറിയൂ" എന്ന് അനുഭവമുള്ള കൂട്ടുകാരി സ്നേഹപൂർവ്വം.❤
advertisement
വീട്ടിലിരിക്കുന്നതെന്തിനെന്ന് ഞാൻ.
പുസ്തകങ്ങൾ, സിനിമകൾ, എത്ര ദൂരം പോയാലും തീരാത്ത റോഡുകൾ, കണ്ടാൽ തീരാത്തത്ര ഭൂപ്രദേശങ്ങൾ,
സ്നേഹം കൊളുത്തി വച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് മനുഷ്യർ......
ഒരു സസ്പെൻഷൻ കാലം കൊണ്ട് ഓടിയെത്താനാവുമോ ഇത്തിരിയിടത്തെങ്കിലും.....
❤❤❤
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അനീതിയുടെ ഒളിയമ്പുകളാണെയ്യുന്നതെങ്കിൽ പൊരുതിയേ വീഴൂ'; കമ്മീഷണറെ വിമർശിച്ചതിന് സസ്പെൻഷനിലായ പൊലീസ് ഓഫീസറുടെ പോസ്റ്റ്
Next Article
advertisement
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
ശബരിമല സ്വര്‍ണപ്പാളി; അധികസ്വര്‍ണം വിവാഹാവശ്യത്തിന് അനുമതി തേടി ഉണ്ണികൃഷ്ണന്‍ പോറ്റി ഇ-മെയിൽ‌ അയച്ചു
  • 2019 ഡിസംബറിൽ ദേവസ്വം പ്രസിഡന്റിന് ഉണ്ണികൃഷ്ണൻ പോറ്റി അയച്ച ഇ-മെയിലുകൾ വിവാദമാകുന്നു.

  • ശബരിമല സ്വർണപ്പാളി കേസിൽ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.

  • സ്വർണപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

View All
advertisement