ഉന്നത പൊലീസ് ഉദ്യോഗസ്ഥനോട് സുരേഷ് ഗോപി ഫോണില്‍ സംസാരിക്കുന്നതിന്റെ വീഡിയോ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സിനിമയില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ വേഷത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചിട്ടുള്ള സുരേഷ്‌ഗോപി, അതേരീതിയില്‍ തന്നെയാണ് ഉദ്യോഗസ്ഥനോട് ഫോണില്‍ സംസാരിച്ചതും.
രണ്ട് മാസം മുന്‍പ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയ കാര്യവും സുരേഷ് ഗോപി പൊലീസ് ഉദ്യോഗസ്ഥനോട് വിശദീകരിക്കുന്നുണ്ട്. ഇതില്‍ എന്ത് നടപടിയാണ് പൊലീസ് എടുത്തതെന്ന് തനിക്ക് അറിയണമെന്നും എം.പി പറയുന്നുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് സുരേഷ് ഗോപി ഓച്ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. നവോത്ഥാനത്തിന്റെ മൂല്യത്തെക്കുറിച്ച് സംസാരിക്കുന്നവര്‍ എന്തുകൊണ്ടാണ് പ്രശ്‌നത്തില്‍ ഇടപെടാത്തതെന്നും അദ്ദേഹം ചോദിച്ചു.
advertisement
Also Read പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും
അതേസമയം സംഭവം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടിയെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ പൊലീസ് ബംഗലൂരൂ, രാജസ്ഥാന്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ മാതാപിതാക്കളെ സന്ദര്‍ശിച്ചിരുന്നു. പെണ്‍കുട്ടിയുടെ വീട്ടിന് മുന്നില്‍ കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ 24 മണിക്കൂര്‍ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. സി.പി.ഐ നേതാവിന്റെ മകന്‍ പ്രതിയായതിനാലാണ് കേസില്‍ നടപടി ഉണ്ടാകാത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.