നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും

  ഓച്ചിറയിൽ പതിമൂന്നുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവം; പ്രതിക്കായി ലുക്ക്ഔട്ട് നോട്ടീസ്: അന്വേഷണം രാജസ്ഥാനിലേക്കും

  മുഖ്യപ്രതി റോഷനെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം അന്വേഷണം രാജസ്ഥാനിലേക്കും നീളുകയാണ്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   ഓച്ചിറ: ഓച്ചിറയിൽ പതിമൂന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയ സംഭവത്തിൽ മുഖ്യപ്രതിക്കായി പൊലിസിന്റെ ലുക്ക്ഔട്ട് നോട്ടീസ്. മുഖ്യപ്രതി റോഷനെ ഇതുവരെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അതേസമയം അന്വേഷണം രാജസ്ഥാനിലേക്കും നീളുകയാണ്. കരുനാഗപ്പള്ളി എസിപിക്കാണ് കേസിന്റെ പുതിയ അന്വേഷണ ചുമതല.

   കേസിലെ പ്രധാനപ്രതി റോഷനെ ഇതുവരെയും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിയായ പതിമൂന്നുകാരിയെ കുറിച്ചും വിവരം ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് പൊലീസ് പ്രധാന പ്രതിക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. രാജസ്ഥാൻ, ബംഗളൂരു, കേരളത്തിലെ വടക്കൻ ജില്ലകൾ എന്നിവിടങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ നോട്ടീസ് പതിക്കും.

   also read: പി ജയരാജനെതിരെ ഫേസ്‌ബുക്ക് പോസ്റ്റിട്ട ശ്രീലക്ഷ്മി അറക്കലിന് പൊങ്കാല; ഫേസ്ബുക്ക് പേജ് പൂട്ടിച്ചു

   ബൈക്ക് വിറ്റ് നേടിയ അറുപതിനായിരത്തോളം രൂപ റോഷന്റെ കൈയ്യിലുണ്ട്. ഇത് ചെലവഴിച്ചാണ് അടിക്കടി സ്ഥലം മാറുന്നത് എന്നാണ് പൊലിസിന്റെ വിലയിരുത്തൽ.

   അതേസമയം സംഭവത്തെ കോൺഗ്രസും ബിജെപിയും രാഷ്ട്രീയ ആയുധം ആക്കിയതോടെ ഡിജിപിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇടപെട്ടു. തുടർന്നാണ് അന്വേഷണ ചുമതല കരുനാഗപ്പള്ളി എസിപിക്ക് നൽകിയത്. കൊല്ലം സിറ്റി ഷാഡോ ടീമിലെ വനിതാ പോലീസുകാർ അടങ്ങുന്ന സംഘം ഇന്ന് ബംഗളുരുവിൽ എത്തും.

   സംഭവത്തിലെ പൊലിസിന്റെ വീഴ്ചയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തുവന്നു. സംഭവത്തിൽ അന്വേഷണം നിഷ്ക്രിയമാണെന്ന് ചെന്നിത്തല ആരോപിച്ചു. പ്രധാന പ്രതിയെ ഉടൻ പിടികൂടണമെന്നും പെൺകുട്ടിയെ കണ്ടെത്തണം എന്നുമാവശ്യപ്പെട്ട്‌ കൊല്ലം ഡിസിസി ഏകദിന ഉപവാസം തുടങ്ങി. ഡിസിസി പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിലാണ് 24 മണിക്കൂർ ഉപവാസ സമരം.
   First published:
   )}