TRENDING:

'പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല': വയോധികന്റെ ഭവനസഹായ അപേക്ഷ നിരസിച്ചുവെന്ന  വാർ‌ത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി

Last Updated:

 ''ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.  പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല''

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: ഭവന സഹായത്തിനായുള്ള വയോധികന്‌റെ നിവേദനം വാങ്ങാൻ‌ തയാറായില്ലെന്ന വാർത്തകളോട് പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. സംഭവത്തെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് സുരേഷ് ഗോപി ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി. ഒരു പൊതുപ്രവർത്തകനെന്ന നിലയിൽ എന്ത് ചെയ്യാനാകും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെ കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ടെന്നും പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ‌ നൽകാറില്ലെന്നും ജനങ്ങൾ‌ക്ക് വ്യാജ പ്രതീക്ഷ നൽകുന്നത് തന്റെ ശൈലിയല്ലെന്നും സുരേഷ് ഗോപി പറയുന്നു. ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണെന്നും സുരേഷ് ഗോപി ചൂണ്ടിക്കാട്ടുന്നു. പുള്ളിലെ കൊച്ചുവേലായുധൻ എന്ന വയോധികനാണ് ഭവനസഹായത്തിനായി നിവേദനവുമായി സുരേഷ് ഗോപിക്ക് നിവേദനം നൽകാൻ ശ്രമിച്ചത്. വയോധികന് വീട് നിർമിച്ച് നൽകുമെന്ന് സിപിഎം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സുരേഷ് ഗോപി
സുരേഷ് ഗോപി
advertisement

സുരേഷ് ഗോപിയുടെ കുറിപ്പ്

ഒരു വ്യക്തീകരണം,

അടുത്തിടെ ഭവനസഹായവുമായി ബന്ധപ്പെട്ട് എന്റെ അടുത്ത് വന്ന ഒരു അപേക്ഷ നിരസിക്കപ്പെട്ട വിഷയത്തിൽ നിരവധി വാർത്തകളും വ്യാഖ്യാനങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനെ ചിലർ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നുവെന്ന് കാണുന്നു.

ഒരു പൊതുപ്രവർത്തകനായി, എനിക്ക് എന്ത് ചെയ്യാൻ കഴിയും, എന്ത് ചെയ്യാൻ കഴിയില്ല എന്നതിനെക്കുറിച്ച് എപ്പോഴും വ്യക്തമായ ധാരണയുണ്ട്.

പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ ഞാൻ നൽകാറില്ല. ജനങ്ങൾക്ക് വ്യാജ പ്രതീക്ഷകൾ നൽകുന്നത് എന്റെ ശൈലി അല്ല.

advertisement

ഭവനനിർമ്മാണം ഒരു സംസ്ഥാന വിഷയമാണ്. അതിനാൽ അത്തരം അഭ്യർത്ഥനകൾ ഒരാള്‍ക്ക് മാത്രം അനുവദിക്കാനോ തീരുമാനിക്കാനോ കഴിയില്ല. അതിന് സംസ്ഥാന സർക്കാർ തന്നെ വിചാരിക്കണം.

എന്റെ ശ്രമങ്ങൾ എല്ലായ്പ്പോഴും സിസ്റ്റത്തിനുള്ളിൽ പ്രവർത്തിച്ച്, ജനങ്ങൾക്ക് യഥാർത്ഥ നേട്ടങ്ങൾ എത്തിക്കാനാണ് കേന്ദ്രീകരിച്ചിരിക്കുന്നത്.

അതേ സമയം, ഈ സംഭവത്തിലൂടെ മറ്റൊരു പാർട്ടി ആ കുടുംബത്തെ സമീപിച്ച് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ മുന്നോട്ട് വന്നത് എന്ന കാര്യം കാണുന്നത് എനിക്ക് സന്തോഷമാണ്. രാഷ്ട്രീയ ഉന്നം ഉള്ളതാണെങ്കിലും ഞാന്‍ കാരണം അവര്‍ക്ക് ഒരു വീട് എന്നത് ലഭ്യമായല്ലോ... കഴിഞ്ഞ 2 കൊല്ലങ്ങളായി ഇത് കണ്ട് കൊണ്ടിരുന്നു ആളുകള്‍ ഞാന്‍ കാരണം എങ്കിലും ഇപ്പൊൾ വീട് വെച്ച് നൽകാൻ ഇറങ്ങിയല്ലോ...

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജനങ്ങളുടെ പോരാട്ടങ്ങളിൽ രാഷ്ട്രീയ കളികൾക്കല്ല, യഥാർത്ഥ പരിഹാരങ്ങൾക്കാണ് സ്ഥാനം എന്നാണ് എന്റെ വിശ്വാസം.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പാലിക്കാനാകാത്ത വാഗ്ദാനങ്ങൾ നൽകാറില്ല': വയോധികന്റെ ഭവനസഹായ അപേക്ഷ നിരസിച്ചുവെന്ന  വാർ‌ത്തകളോട് പ്രതികരിച്ച് സുരേഷ് ഗോപി
Open in App
Home
Video
Impact Shorts
Web Stories