ആദിവാസി വിഭാഗത്തിൽപ്പെട്ടവർക്ക് വീട് നിർമ്മിച്ചു നൽകുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേയ്ക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നൽകുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന വ്യക്തമാക്കിയിരുന്നു. സ്വർണക്കടത്ത് കേസിൽ പ്രതിയാണെങ്കിലും കുറ്റക്കാരിയായി കോടതി വിധിച്ചിട്ടില്ലെന്ന് HRDS സെക്രട്ടറി അജി കൃഷ്ണ പറഞ്ഞു. സ്വർണക്കടത്ത് കേസിൽ മറ്റൊരു പ്രതിയ ശിവശങ്കർ ജോലിയിൽ പ്രവേശിച്ചിട്ടും സ്വപ്നയെ സർക്കാർ ഒഴിവാക്കിയെന്നും അജി കൃഷ്ണ പ്രതികരിച്ചു,
advertisement
ഫെബ്രുവരി 12ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് നിയമന ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ സ്വപ്നയുടെ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ ഇ ഡി ചോദ്യം ചെയ്യാൻ തീരുമാനിച്ചിരുന്നു. ചോദ്യം ചെയ്യൽ കഴിഞ്ഞ് ജോലിയിൽ പ്രവേശിയ്ക്കാക്കാമെന്ന സ്വപ്നയുടെ അഭ്യർത്ഥന സ്ഥാപനം അംഗീകരിക്കുകയായിരുന്നു.
Summary- Swapna Suresh, accused in gold smuggling case, has been posted to a Palakkad-based NGO. She has been appointed as the Director of HRDS, an NGO working in the tribal areas. The task will be related to the CSR Fund. On February 11, Swapna Suresh was appointed as the CSR Director of HRDS, a Palakkad - based NGO. The appointment is on a salary of Rs 43,000 per month. The task is to find and provide corporate social responsibility funds for various projects from corporate companies and to work to obtain foreign assistance.