TRENDING:

Swapna Suresh| അദ്ഭുതം! ആൻജിയോഗ്രാമിന് തൊട്ടുമുൻപ് നെഞ്ചുവേദന മാറിയെന്ന് സ്വപ്ന; പരിശോധനക്ക് വിസമ്മതിച്ചു

Last Updated:

ആൻജിയോഗ്രാം പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുവാങ്ങാനായെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന ഇപ്പോൾ വേണ്ടെന്നും സ്വപ്ന അറിയിക്കുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞ് ദിവസങ്ങളോളം ആശുപത്രിയിൽ കഴിഞ്ഞ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ആൻജിയോഗ്രാം പരിശോധനയ്ക്ക് തൊട്ടുമുൻപ് 'വേദന മാറി'. തൃശൂർ മെഡിക്കൽ കോളജിൽ ഇന്നലെ പരിശോധനയ്ക്ക് തൊട്ടുമുൻപ് സ്വപ്ന വിസമ്മതം അറിയിക്കുകയായിരുന്നു. ആൻജിയോഗ്രാം പരിശോധനയ്ക്ക് സമ്മതപത്രം ഒപ്പിട്ടുവാങ്ങാനായെത്തിയ മെഡിക്കൽ സംഘത്തോട് നെഞ്ചുവേദന മാറിയെന്നും പരിശോധന ഇപ്പോൾ വേണ്ടെന്നും സ്വപ്ന അറിയിക്കുകയായിരുന്നു.
advertisement

Also Read- മദ്യലഹരിയിൽ അടുത്തിടപഴകാന്‍ ശ്രമം; കാമുകിയും സഹോദരനും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി

സ്വപ്നയ്ക്കു കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ ബോർഡ് വീണ്ടും സ്ഥിരീകരിച്ചിട്ടുണ്ട്. തുടർന്ന് സ്വപ്നയെയും വയറുവേദനയെ തുടർന്ന് എൻഡോസ്കോപ്പിക്ക് വിധേയനായ കെ ടി റമീസിനെയും ജയിലിലേക്ക് തിരിച്ചയച്ചു. സ്വപ്നയുടെ ആശുപത്രി വാസം നാടകമായിരുന്നുവെന്ന സംശയമാണ് ജയിൽവകുപ്പിനുള്ളത്. സ്വപ്നയെയും റമീസിനെയും എൻഐഎ വീണ്ടും ചോദ്യംചെയ്യാൻ ഒരുങ്ങുകയാണ്. മൊഴിയിലെ വൈരുധ്യങ്ങൾ ഒഴ‍ിവാക്കാനും തുടർനട‌പടികൾ ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഒരേസമയം ഇരുവരും ആശ‍ുപത്രിവാസം ഉറപ്പാക്കിയതെന്ന സംശയമാണ് അന്വേഷണ സംഘത്തിന് അടക്കമുള്ളത്.

advertisement

Also Read- ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് ആരോപണം; ഭാര്യയടക്കം മൂന്ന് പേരെ ആൾകൂട്ടം മർദ്ദിച്ചുകൊന്നു

നെഞ്ചുവേദനയെ തുടർന്ന് ആദ്യം സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ സ്വപ്നയ്ക്ക് ഒരുതരത്തിലുമുള്ള ആരോഗ്യ പ്രശ്നങ്ങളുമില്ലെന്ന് മെ‍ഡിക്കൽ ബോർഡ് സാക്ഷ്യപ്പെടുത്തി. തുടർന്ന് ജയിലിലേക്ക് മടക്കി. ഇതിന്റെ തൊട്ടടുത്ത ദിവസമാണ് നെഞ്ചുവേദനയെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രി‍യിൽ സന്ദർശകരെ അനുവദിക്കരുതെന്നും പുറംലോകവുമായി ആശയ വിനിമയത്തിന് അവസരം ഒരുക്കരുതെന്നും ജയിൽ സൂപ്രണ്ടുമാർ പൊലീസ‍ിന് കത്തു നൽകിയിരുന്നു. എന്നാൽ, സ്വപ്ന ആശുപത്രി സെല്ലിനുള്ളിൽനിന്ന് ഫോൺ ചെയ്തെന്ന സൂചന ലഭിച്ചതോടെയാണ് ആശുപത്രിവാസം ആസൂത്രിതമെന്ന സംശയം ശക്തമായത്.

advertisement

രണ്ടാമതും സ്വപ്നയെ ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ ഇസിജി, എക്കോ പരിശോധനകൾ നടത്തിയിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങൾ കണ്ടിരുന്നില്ല. ഡിസ്ചാർജ് ചെയ്യാൻ ഡോക്ടർമാർ ഒരുങ്ങിയെങ്കിലും ഇവർ നെഞ്ചുവേദന ശക്തമാണെന്ന് ആവർത്തിച്ചുകൊണ്ടിരുന്നു. ഇതോടെയാണ് ആൻജിയോഗ്രാം നിർദേശിച്ചത്. റമീസിന് എൻഡോസ്കോപ്പി പരിശോധനയിൽ രോഗലക്ഷണങ്ങളൊന്നും കണ്ടില്ല. മെഡിക്കൽ ബോർഡ് വീണ്ടും യോഗംചേർന്ന് ഇന്നലെ വൈകിട്ടോടെ ഇരുവരെയും ജയിലിലേക്കു തിരിച്ചയച്ചു. സ്വപ്ന സുരേഷിനെയും കെ ടി റമീസിനെയും മെഡിക്കൽ കോളജിലെ സെല്ലിൽ സന്ദർശിക്കാൻ ബന്ധുക്കൾക്ക് അനുമതി നിഷേധിച്ചു. അന്വേഷണ ഏജൻസിയുടെയോ കോടതിയുടെയോ ജയിൽ അധികൃതരുടെയോ അനുമതിയില്ലാതെയാണ് ഇവർ എത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
Swapna Suresh| അദ്ഭുതം! ആൻജിയോഗ്രാമിന് തൊട്ടുമുൻപ് നെഞ്ചുവേദന മാറിയെന്ന് സ്വപ്ന; പരിശോധനക്ക് വിസമ്മതിച്ചു
Open in App
Home
Video
Impact Shorts
Web Stories