TRENDING:

കെട്ടാൻ പെണ്ണുകിട്ടാതെ സീറോ മലബാർ സഭയിലെ യുവാക്കൾ; 30 കഴിഞ്ഞിട്ടും പെണ്ണു കിട്ടാത്തവർ ഒരുലക്ഷം

Last Updated:

പ്രായം മുപ്പതു കടന്നിട്ടും സീറോ മലബാർ സഭയിൽ വിവാഹം നടക്കാത്ത പുരുഷൻമാർ ഒരു ലക്ഷത്തിനടുത്ത് വരും.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ചങ്ങനാശ്ശേരി: കെട്ടാൻ പ്രായമായിട്ടും അല്ലെങ്കിൽ കെട്ടുപ്രായം കഴിഞ്ഞിട്ടും പെണ്ണു കിട്ടാനില്ലാതെ വിഷമിക്കുന്ന ആണുങ്ങളുടെ സങ്കടം പങ്കുവെച്ച് സീറോ മലബാർ സഭ. സീറോ മലബാർ സഭ വിശ്വാസികൾക്കിടയിൽ പങ്കാളികളെ കിട്ടാതെ വിഷമിക്കുന്ന വിശ്വാസികളായ പുരുഷൻമാരുടെ സങ്കടം പങ്കുവെയ്ക്കുന്നത് ചങ്ങനാശ്ശേരി അതിരൂപതയാണ്. ഒക്ടോബർ ആറാം തിയതി ഞായറാഴ്ച പള്ളികളിൽ വായിച്ച ഇടയലേഖനത്തിൽ ആയിരുന്നു ചങ്ങനാശേരി അതിരൂപത ഈ ആശങ്ക പങ്കുവെച്ചത്.
advertisement

കേരളത്തിലെ രണ്ടാമത്തെ വലിയ സമൂഹമായിരുന്ന ക്രൈസ്തവർ ഇന്ന് 18.38 ശതമാനം മാത്രമാണെന്നും സമീപകാലത്ത് ക്രൈസ്തവരിൽ കുട്ടികളുടെ ജനനനിരക്ക് 14 ശതമാനം ആയി കുറഞ്ഞിരിക്കുകയാണെന്നും ഇടയലേഖനത്തിൽ വിലയിരുത്തുന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്‍റെ പേരിലാണ് ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത്.

പ്രായം മുപ്പതു കടന്നിട്ടും വിവാഹം നടക്കാത്ത പുരുഷൻമാർ ഒരു ലക്ഷത്തിനടുത്ത് വരും. അതിരൂക്ഷമായ തൊഴിലില്ലായ്മയാണ് വിവാഹത്തിന് തടസം നിൽക്കുന്ന പ്രധാന കാരണങ്ങളിൽ ഒന്ന്. തൊഴിലില്ലായ്മ ഏറ്റവുമധികം ബാധിച്ചിരിക്കുന്നത് ക്രൈസ്തവരെയാണെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി പാർലമെന്‍റിൽ കഴിഞ്ഞയിടെ വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കുലറിൽ മെത്രാപ്പൊലീത്ത പറഞ്ഞു.

advertisement

കൂടത്തായി: മാത്യു മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് ഒപ്പമിരുന്ന് മദ്യപിച്ചിരുന്നെന്ന് ജോളി

സർക്കാർ ജോലി വെറും ഉപജീവനമാർഗം മാത്രമല്ലെന്നും സമുദായത്തിന് അധികാരത്തിലുള്ള പങ്കാളിത്തം കൂടിയാണെന്നും വ്യക്തമാക്കുന്ന സർക്കുലർ സാമ്പത്തിക സംവരണമുള്ളതിനാൽ അത് പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആവശ്യപ്പെടുന്നു. പ്രളയത്തിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിച്ചത് കർഷകരാണ്.

ചെറുകിട വ്യവസായങ്ങളുടെ തകർച്ചയും കാർഷിക മേഖലയുടെ തകർച്ചയും ഏറ്റവുമധികം ബാധിച്ചത് കർഷകരെയാണെന്നും ഇടയലേഖനത്തിൽ പറയുന്നു. അതേസമയം, ന്യൂനപക്ഷ ക്ഷേമപദ്ധതികളുടെ വിതരണത്തിലും നടപ്പാക്കലിലും ക്രൈസ്തവസമൂഹം കടുത്ത അനീതികളെ നേരിട്ടു കൊണ്ടിരിക്കുകയാണെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെട്ടാൻ പെണ്ണുകിട്ടാതെ സീറോ മലബാർ സഭയിലെ യുവാക്കൾ; 30 കഴിഞ്ഞിട്ടും പെണ്ണു കിട്ടാത്തവർ ഒരുലക്ഷം