കൂടത്തായി: മാത്യു മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് ഒപ്പമിരുന്ന് മദ്യപിച്ചിരുന്നെന്ന് ജോളി

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മാത്യു മഞ്ചാടിയിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. താൻ മദ്യപിക്കാറുണ്ടായിരുന്നുവെന്ന് ജോളി പറഞ്ഞു.

News18 Malayalam | news18
Updated: October 11, 2019, 6:11 PM IST
കൂടത്തായി: മാത്യു മരിക്കുന്നതിന് തലേദിവസം അദ്ദേഹത്തിന് ഒപ്പമിരുന്ന് മദ്യപിച്ചിരുന്നെന്ന് ജോളി
ഫയൽ ചിത്രം
  • News18
  • Last Updated: October 11, 2019, 6:11 PM IST
  • Share this:
കുന്ദമംഗലം: കൂടത്തായി കൊലപാതക പരമ്പരയിൽ കുറ്റസമ്മതം നടത്തി പ്രതി ജോളി. സിലിയെ മൂന്നുതവണ കൊല്ലാൻ ശ്രമിച്ചെന്ന് ജോളി മൊഴി നൽകി. ഷാജുവിന് ഇതിനെക്കുറിച്ച് അറിയാമായിരുന്നു. കൊല്ലാൻ സഹായിച്ചത് ഷാജുവാണെന്നും ജോളി മൊഴി നൽകി.

രാവിലെ 8.50ഓടു കൂടിയാണ് വടകര പൊലീസ് സ്റ്റേഷനിൽ നിന്നും ജോളിയെ തെളിവെടുപ്പിനായി പുറത്തിറക്കിയത്. തുടർന്ന് എസ് പി ഓഫീസിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ മറ്റ് പ്രതികളായ മാത്യുവിനെ പയ്യോളി സ്റ്റേഷനിൽ നിന്നും കൊയിലാണ്ടി സ്റ്റേഷനിൽ നിന്ന് പ്രജികുമാറിനെയും പൊന്നാമറ്റത്ത് എത്തിച്ചിരുന്നു. തെളിവെടുപ്പിനായി ജോളിയെ എത്തിച്ചപ്പോൾ ആൾക്കൂട്ടം കൂവി വിളിച്ചാണ് പ്രതികരിച്ചത്.

കൊല നടത്തിയത് സംബന്ധിച്ചുള്ള വിവരങ്ങൾ ജോളി പൊലീസിനോട് വിവരിച്ചു. ടോം തോമസിനെയും റോയിയെയും കൊലപ്പെടുത്തിയത് ഭക്ഷണത്തിൽ സയനൈഡ് നൽകിയാണെന്ന് ജോളി സമ്മതിച്ചു. അന്നമ്മയ്ക്ക് ആദ്യം ദക്ഷണത്തിൽ വിഷം നൽകി. ഫലിക്കാതെ വന്നപ്പോൾ ആട്ടിൻ സൂപ്പിൽ വിഷം ചേർത്തു. പൊന്നാമറ്റത്ത് നിന്ന് രണ്ട് ഡയറികളും പൊലീസ് പിടിച്ചെടുത്തു. സയനൈഡിനായി പൊലീസ് വീടിന് പുറത്ത് പരിശോധന നടത്തി. പരിശോധനയിൽ കളനാശിനിയായ മൊൺസാന്‍റോ ലഭിച്ചു.

കേരളത്തിലെ 10 കൊലപാതകങ്ങൾ തിരശീലയിൽ കണ്ടതെങ്ങിനെ ?

പൊന്നാമറ്റത്തെ തെളിവെടുപ്പിനു ശേഷം മാത്യു മഞ്ചാടിയിലിന്‍റെ വീട്ടിലായിരുന്നു തെളിവെടുപ്പ്. താൻ മദ്യപിക്കാറുണ്ടായിരുന്നുവെന്ന് ജോളി പറഞ്ഞു. മാത്യു മരിക്കുന്നതിന് തലേ ദിവസം അദ്ദേഹത്തിന് ഒപ്പമിരുന്ന് മദ്യപിച്ചുവെന്നും ജോളി വ്യക്തമാക്കി. ഇക്കാര്യം തെളിവെടുപ്പിന് സാക്ഷിയായ ബാദുഷയും വ്യക്തമാക്കി. പിന്നീട് ഷാജുവിന്‍റെ കോടഞ്ചേരി പുലിക്കയത്തെ വീട്ടിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.

ഷാജുവിന്‍റെ ആദ്യഭാര്യ സിലി മരിച്ച താമരശ്ശേരിയിലെ ദന്താശുപത്രിയിലും ജോളിയെ എത്തിച്ച് തെളിവെടുത്തു. ഇതിനിടെ സിലിയുടെ സഹോദരൻ സിജോ സെബാസ്റ്റ്യന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. അന്വേഷണ സംഘത്തിന്‍റെ ചോദ്യത്തിനെല്ലാം ജോളി കൃത്യമായി മറുപടി നൽകിയെന്ന് ആശുപത്രിക്ക് അകത്ത് ഉണ്ടായിരുന്നവർ പറഞ്ഞു.

First published: October 11, 2019, 6:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading