TRENDING:

കൊല്ലത്തെ ആരാധനാലയത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ

Last Updated:

രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊല്ലം: കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്കാണ് കൊല്ലം നഗരത്തിലെ ശങ്കേഴ്‌സ് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ ഇവരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തമിഴ്‌നാട് മധുര സ്വദേശിനിയായ മേരി സ്‌കൊളാസ്റ്റിക്ക(33) ആണ് മരിച്ചത്. ഉടന്‍ സമീപത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൂന്ന് വര്‍ഷമായി മഠത്തിലെ അന്തേവാസിയാണ്.
കന്യാസ്ത്രീ എഴുതിയതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചു
കന്യാസ്ത്രീ എഴുതിയതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചു
advertisement

ഇതും വായിക്കുക: ‍വനിതാ ഗാർഡ് ബോഗിക്കടിയിൽ പരിശോധന നടത്തുന്നതിനിടെ ട്രെയിൻ നീങ്ങി; കമിഴ്ന്നുകിടന്ന് അത്ഭുതരക്ഷപ്പെടൽ

രണ്ട് ദിവസം മുമ്പ് ഇവരുടെ ബന്ധുക്കള്‍ മഠത്തില്‍ എത്തിയിരുന്നു. സ്ഥലത്ത് നിന്ന് മേരി എഴുതിയതെന്ന് കരുതുന്ന കുറിപ്പും ലഭിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇവര്‍ കടുത്ത വിഷാദാവസ്ഥയിലായിരുന്നുവെന്നാണ് കുറിപ്പില്‍ നിന്നുമുള്ള വിവരം.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡൽഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്തെ ആരാധനാലയത്തിൽ കന്യാസ്ത്രീ മരിച്ച നിലയിൽ
Open in App
Home
Video
Impact Shorts
Web Stories