കൊട്ടാരക്കരഭാഗത്തുനിന്ന് തമിഴ്നാട് രജിസ്ട്രേഷന്‍ നമ്പരിലുള്ള കാറിലെത്തിയവര്‍ പമ്പില്‍ കയറി ജീവനക്കാരിയായ ഷീബയോട് 3,000 രൂപയ്ക്ക് ഡീസല്‍ നിറയ്ക്കാന്‍ ആവശ്യപ്പെട്ടു. കാറില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ഇന്ധനം നിറച്ചശേഷം പണം വാങ്ങാനായി ഷീബ കാറിനു മുന്നിലേക്ക് വരാനൊരുങ്ങുമ്പോള്‍ തുകയ്ക്കു വേണ്ടി കാറിനടുത്തേക്ക് എത്തുന്നതിന് മുൻപ് അതിവേഗത്തിൽ വണ്ടി പുനലൂർ ടൗൺ ഭാഗത്തേക്ക് ഓടിച്ചു പോയി.
ഷീബ ബഹളംവെച്ച് പിന്നാലെ ഓടിയെങ്കിലും കാര്‍ നിര്‍ത്തിയില്ല. ഉടന്‍തന്നെ പമ്പ് അധികൃതര്‍ കാറിന്റെ നമ്പര്‍ സഹിതം പുനലൂര്‍ പോലീസില്‍ അറിയിച്ചു. അറിയിച്ച ഉടനെതന്നെ രണ്ടു കിലോമീറ്ററിനുള്ളിൽ ടിബി ജങ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് സംഘം ഇവരെ പിടികൂടി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് വാഹനം പിടികൂടാൻ സഹായകമായത്.
advertisement
ഇവരുടെ ബന്ധുക്കൾ വൈകിട്ട് പമ്പിലെത്തി 3000 രൂപ നൽകിയതിനാൽ കേസെടുത്തിട്ടില്ല.എന്നാൽ ഇവർ മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചതിനു പൊലീസ് കേസെടുത്തിട്ടുണ്ട്.