ശബരിമല നടയടച്ചു; പ്രതിഷേധക്കാർ മലയിറങ്ങി
കോടതിയിൽ സമർപ്പിക്കപ്പെട്ട എല്ലാ പുനഃപരിശോധനാ ഹർജികളിലും ദേവസ്വംബോർഡ് കക്ഷിയാണ്. അതിനാൽ പ്രത്യേകിച്ച് പുനഃപരിശോധനാ ഹർജി നൽകാതെ റിട്ട് ഹർജിയിലൂടെ വിഷയം സുപ്രീംകോടതിക്കു മുമ്പിൽ എത്തിക്കുന്നതിന്റെ സാധ്യതയാണ് ആരായുന്നത്. റിപ്പോർട്ട് സമർപ്പിക്കും മുമ്പ് ഡൽഹിയിലുള്ള നിയമവിദഗ്ധരുടെ സംഘവുമായി ബോർഡ് ചർച്ച നടത്തും. ഇക്കാര്യത്തിൽ ഇന്നത്തെ യോഗത്തിൽ അന്തിമതീരുമാനമുണ്ടാകും. ശബരിമലയിലെ ഗുരുതര പ്രതിസന്ധി വിവരിക്കുന്ന റിപ്പോർട്ടിൽ തന്ത്രിമാരുടെയും പന്തളം രാജകുടുംബത്തിന്റെ അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്.
advertisement
ശബരിമല വിധി അതേപടി നടപ്പാക്കാനാണ് ഉദ്ദേശമെന്ന് മുഖ്യമന്ത്രി
സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചാൽ കോടതിയലക്ഷ്യത്തിനു പുറമേ സർക്കാരിന്റെ നിലനിൽപ്പുതന്നെ ചോദ്യംചെയ്യപ്പെട്ടേക്കാമെന്ന നിയമോപദേശമാണ് കഴിഞ്ഞദിവസം മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചതെന്നറിയുന്നു. ഇക്കാര്യത്തിൽ ചൊവ്വാഴ്ച കാര്യങ്ങൾ വ്യക്തമായി പറയുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചിട്ടുള്ളത്. തകരാറിലായ ക്രമസമാധാനനില കോടതിയിൽ ചൂണ്ടിക്കാട്ടുന്നത് വെട്ടിലാക്കുമോയെന്ന സംശയമാണ് സർക്കാരിന്. ആൾക്കൂട്ടത്തിന്റെ പ്രതിഷേധം ഭയന്ന് നിയമം നടപ്പാക്കാൻ കഴിഞ്ഞില്ലെങ്കിൽ സർക്കാരിന്റെ കഴിവുകേടായി കോടതി വിലയിരുത്തുമോയെന്നാണ് നിയമവിദഗ്ധർ ഉന്നയിച്ച ആശങ്ക. നിയമവാഴ്ചയെത്തന്നെ ചോദ്യംചെയ്യുന്നതായാൽ സർക്കാരിന്റെ നിലനിൽപ്പും ചോദ്യംചെയ്യപ്പെട്ടേക്കാം. ഈ നിയമോപദേശം ലഭിച്ചതോടെയാണ് റിപ്പോർട്ട് സമർപ്പിക്കൽ ഒരു ദിവസം കൂടി കഴിഞ്ഞാകാമെന്ന നിർദേശമുണ്ടായത്.
