ശബരിമല നടയടച്ചു; പ്രതിഷേധക്കാർ മലയിറങ്ങി

Last Updated:
ശബരിമല : സുപ്രീംകോടതി വിധിയെ തുടർന്ന് ശബരിമലയിൽ യുവതികളെ തടഞ്ഞുള്ള പ്രതിഷേധങ്ങൾക്കും നാമജപഘോഷങ്ങൾക്കും തൽക്കാലം വിരാമമിട്ട് ശബരിമല ക്ഷേത്രം അടച്ചു. തിങ്കളാഴ്‌ച രാത്രി 9.20ഓടെ ഹരിവരാസനം പാടിയാണ് നട അടച്ചത്. പതിവുസമയത്തേക്കാൾ 45 മിനിറ്റ് നേരത്തെയാണിത്.
അവസാന ദിവസമായ ഇന്നലെ കാര്യമായ തിരക്ക് ഉണ്ടായിരുന്നില്ല. പടിപൂജ പൂര്‍ത്തിയാക്കിയശേഷം പതിനെട്ടാം പടിയിലൂടെ ഇരുമുടി കെട്ടില്ലാതെ കയറിയെന്ന പേരില്‍ നാമജപങ്ങളുമായി നിന്നവര്‍ പ്രതിഷേധം ഉയര്‍ത്തി. ഇതും ആചാരത്തിന്റെ ഭാഗമാണെന്ന് മനസിലായതോടെയാണ് പ്രതിഷേധക്കാര്‍ പിന്‍മാറിയത്. ഇതിനിടയില്‍ പുരുഷ വേഷത്തില്‍ സ്ത്രീ സന്നിധാനത്ത് എത്തിയെന്ന അഭ്യൂഹവും പരന്നു. നട അടയ്ക്കുംവരെ നാമ ജപവുമായി പ്രതിഷേധക്കാര്‍ പതിനെട്ടാം പടിക്ക് താഴെ നില ഉറപ്പിച്ചിരുന്നു.
advertisement
യുവതികളെ സന്നിധാനത്ത് പ്രവേശിപ്പിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പൊലീസിനെ നിയോഗിച്ചെന്ന് ഇന്നലെ അഭ്യൂഹം പരന്നിരുന്നു. ശക്തമായ ചെറുത്തുനില്പ് വേണ്ടിവരുമെന്ന പ്രചാരണവും ഉണ്ടായതോടെ തടയാനായി ശരണപാതയിൽ പ്രതിഷേധക്കാർ നിലകൊണ്ടു. ഇതിനിടെ കോഴിക്കോട് സ്വദേശി ബിന്ദു എന്ന യുവതി സന്നിധാനത്ത് എത്താൻ പൊലീസിന്റെ സഹായം തേടിയത് പിരിമുറുക്കത്തിന് ആക്കം കൂട്ടി. വേഷംമാറി യുവതികൾ എത്തുമെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെയും ചില ചാനലുകളിലൂടെയും വ്യാജ വാർത്ത പ്രചരിച്ചതും സന്നിധാനത്തെ ആശങ്കയിലാക്കി.
advertisement
വൈകിട്ട് 5ന് ക്ഷേത്രനട തുറക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് ശക്തമായ മഴ പെയ്തു. അഞ്ച് മണിക്ക് ശേഷം പമ്പയിൽ നിന്ന് തീർത്ഥാടകരെ കയറ്റിവിടില്ലെന്ന പൊലീസിന്റെ തീരുമാനം കൂടി വന്നതോടെ അന്തരീക്ഷം തണുത്തു. പരിഹാര ക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം വക പൂജ കൊട്ടാര നിർവാഹക സമിതി ഭാരവാഹികളുടെ സാന്നിധ്യത്തിൽ നടന്നു. ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പസ്വാമിയെ ധ്യാനനിദ്ര‌യിലാക്കി ജപമാലയും യോഗദണ്ഡും അണിയിച്ചു. തുടർന്ന് ഹരിവരാസനം ചൊല്ലി നടയടച്ചതോടെ ഭക്തർക്കൊപ്പം പ്രതിഷേധക്കാരും മലയിറങ്ങി.
advertisement
മണ്ഡലകാലത്തിനായി നട തുറക്കുന്നത് തുലാമാസം 30 ആയ നവംബർ 16 നാണെങ്കിലും അതിനു മുമ്പ് തന്നെ ശബരിമല നട തുറക്കും. ശ്രീ ചിത്തിര ആട്ട തിരുന്നാളായ നവംബർ അഞ്ചിനായിരിക്കും അത്. അന്ന് വൈകിട്ട് അഞ്ചിന് തുറക്കുന്ന നട പിറ്റേന്ന് രാത്രി പത്തിന് അടയ്ക്കും. അതിനു ശേഷം നവംബർ 16 ന് വൈകിട്ട് അഞ്ചിന് നട തുറന്ന് മണ്ഡല പൂജയ്ക്കു ശേഷം ഡിസംബർ 27 ന് രാത്രി പത്തിന് നട അടയ്ക്കും.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ശബരിമല നടയടച്ചു; പ്രതിഷേധക്കാർ മലയിറങ്ങി
Next Article
advertisement
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി
  • നെടുമ്പാശ്ശേരി എയർപോർട്ട് റെയിൽവേ സ്റ്റേഷൻ നിർമാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്റെ അനുമതി ലഭിച്ചു.

  • ജോർജ് കുര്യൻ റെയിൽവേ സ്റ്റേഷൻ നടപടികൾ വേഗത്തിലാക്കാൻ കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ടു.

  • അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ വിമാനത്താവളത്തിന് സമീപമായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ.

View All
advertisement