TRENDING:

രമ്യ പിടിക്കുന്ന കൊടി ചുവപ്പായിരുന്നെങ്കിൽ അതേ പേനകൊണ്ട് വാഴ്ത്തുപാട്ടുകൾ കുറിക്കുമായിരുന്നു: ദീപാ നിശാന്തിന് അധ്യാപികയുടെ മറുപടി

Last Updated:

കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജൻ വടകരയിൽ മത്സരിക്കുന്നത് ലോക്സഭയിലെ ദാദ ആകാനാണോ , PV അൻവർ മത്സരിക്കുന്നത് ലോക്സഭക്കു പുറത്തു അമ്യൂസ്മെന്റ് പാർക്ക് തുടങ്ങാനാണോ , വീണ ജോർജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലിൽ വാർത്ത വായിക്കാനാണോ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരെ എഫ്ബിയിൽ പോസ്റ്റിട്ട ദീപാ നിശാന്തിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം. എംഎൽഎമാരായ കെ.എസ്.ശബരീനാഥ്, അനിൽ അക്കര തുടങ്ങിയവർ ഇതിനകം തന്നെ ദീപക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ച് അധ്യാപികയായ ഷറഫുനിസ ഇട്ട ഒരു പോസ്റ്റാണ് വൈറലാകുന്നത്.
advertisement

Also Read-എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല ഇങ്ങനെയാകാനും കഴിയില്ല; ദീപ നിശാന്തിനു മറുപടിയുമായി അനില്‍ അക്കരെ

രമ്യയുടെ ആട്ടത്തിലും പാട്ടിലുമൊക്കെ പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ ഒരു വല്യ പൊളിറ്റിക്സ് ഉണ്ട്. പ്രതിസന്ധികളിൽ തളർന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്സ് അത് നിങ്ങൾക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണെന്നാണ് ഷറഫുനിസ കുറിച്ചത്. രമ്യയുടെ കൊടിയുടെ നിറം ചുവപ്പായിരൂന്നുവെങ്കിൽ നിങ്ങൾ ഉന്തിയ പേന കൊണ്ട് തന്നെ വാഴ്തത്തു പാട്ടുകൾ കുറിക്കുമായിരുന്നു എന്നും അധ്യാപിക പറയുന്നു.

advertisement

ഷറഫുനിസയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

“ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തോളം സന്തോഷം തോന്നിയ , അഭിമാനം തോന്നിയ മറ്റൊന്നുമില്ല …. എന്നിട്ടും മൗനം പാലിക്കുകയായിരുന്നു … പക്ഷെ ഇപ്പോൾ രമ്യക്ക് വോട്ട് അഭ്യർഥിച്ച് ഏതോ ഒരു പേജിൽ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപ നിഷാന്തുമാർ ഇറങ്ങുമ്പോൾ മിണ്ടാതെ ഇരിക്കുന്നതെങ്ങിനെ?”

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലോക്‌സഭാ തിരെഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടെങ്കിലും ആലത്തൂരിലെ UDF Candidate രമ്യ ഹരിദാസിന്റെ സ്ഥാനാർഥിത്വത്തോളം സന്തോഷം തോന്നിയ , അഭിമാനം തോന്നിയ മറ്റൊന്നുമില്ല …. എന്നിട്ടും മൗനം പാലിക്കുകയായിരുന്നു … പക്ഷെ ഇപ്പോൾ രമ്യക്ക് വോട്ട് അഭ്യർഥിച്ച് ഏതോ ഒരു പേജിൽ വന്ന പോസ്റ്റിന്റെ ചരിത്രാടിത്തറ തപ്പി ദീപ നിഷാന്തുമാർ ഇറങ്ങുമ്പോൾ മിണ്ടാതെ ഇരിക്കുന്നതെങ്ങിനെ ??

advertisement

ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിക്കുന്നത് ഇന്ത്യൻ ലോക്സഭാ പ്രൊഡ്യൂസ് ചെയ്യുന്ന സിനിമയിൽ അഭിനയിക്കാനാണോ , കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിച്ച് ജയരാജൻ വടകരയിൽ മത്സരിക്കുന്നത് ലോക്സഭയിലെ ദാദ ആകാനാണോ , PV അൻവർ മത്സരിക്കുന്നത് ലോക്സഭക്കു പുറത്തു അമ്യൂസ്മെന്റ് പാർക്ക് തുടങ്ങാനാണോ , വീണ ജോർജ് മത്സരിക്കുന്നത് രാജ്യസഭേടെ ന്യൂസ് ചാനലിൽ വാർത്ത വായിക്കാനാണോ , ജോയ്‌സ് ജോർജ് മത്സരിക്കുന്നത് ലോക്സഭാ ഇരിക്കുന്ന ഭൂമി കയ്യേറാൻ ആണോ എന്നൊന്നുമുള്ള സംശയങ്ങൾ ഒരിക്കലും തോന്നിയിട്ടില്ലാത്ത ടീച്ചർക്ക് രമ്യ ഹരിദാസിന്റെ പാട്ടുകേട്ടപ്പോ മാത്രം ഐഡിയ സ്റ്റാർ സിംഗറിന്റെ audition ആണോന്നു സംശയം … ചുവപ്പിന്റെ തിമിരം കേറിയതുകൊണ്ടാ …

advertisement

ഒരു ഓല മേഞ്ഞവീട്ടിൽ , കൂലിപ്പണിക്കാരന്റെ മകളായി ജനിച്ച് , ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം വീട് കെട്ടി , ആ വീട്ടിൽ നിന്ന് ജീവിതസാഹചര്യങ്ങളോട് പടവെട്ടി വിദ്യാഭ്യാസം നേടി , പലേടത്തും തളർന്നു വീണപ്പോഴും പാട്ടും പൊതുപ്രവർത്തനവുമൊക്കെ കൈ വിടാതെ കൊണ്ടുനടന്നു കനൽ വഴികൾ താണ്ടിയാണ് രമ്യ വരുന്നത് … ആ വഴികളെ കുറിച്ച് പറയുമ്പോൾ അഭിമാനമല്ലാതെ മറ്റെന്താണ് തോന്നേണ്ടത് ….

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഇരുമുന്നണികളുടെയും സ്ഥാനാർഥികളിൽ വെച്ച് real gem ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ …. #RamyaHaridas….. രമ്യടെ ആട്ടത്തിലും പാട്ടിലുമൊക്കെ ഒരു വല്യ പൊളിറ്റിക്സ് ഉണ്ട് ടീച്ചറെ …. പ്രതിസന്ധികളോട് പടവെട്ടി ജയിക്കുന്നവന്റെ പൊളിറ്റിക്സ് …. പ്രതിസന്ധികളിൽ തളർന്നു നിന്നുപോകുന്ന ഒരുപാടുപേരെ മോട്ടിവേറ്റ് ചെയ്യുന്ന പൊളിറ്റിക്സ് ….

advertisement

അത് നിങ്ങൾക്ക് മനസിലാവാത്തത് രമ്യ പിടിക്കുന്ന കൊടി ചുവപ്പ് അല്ലാത്തതുകൊണ്ട് മാത്രമാണ് …. അഥവാ ചുവപ്പ് ആയിരുന്നെങ്കിൽ ഇന്നലെ നിങ്ങൾ ഉന്തിയ അതെ പേനകൊണ്ട് എത്ര വാഴ്ത്തു പാട്ടുകൾ കുറിക്കുമായിരുന്നു …. ടീച്ചറെ …. ഞങ്ങൾ അഭിമാനത്തോടെ പറയുന്നു … ആലത്തൂരെ ഞങ്ങടെ സ്ഥാനാർഥിയുടെ പേര് രമ്യ ഹരിദാസ് എന്നാണ്…. രമ്യ ആടും …. രമ്യ പാടും …. രമ്യ പാട്ടും പാടി ജയിക്കേം ചെയ്യും …

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Kerala/
രമ്യ പിടിക്കുന്ന കൊടി ചുവപ്പായിരുന്നെങ്കിൽ അതേ പേനകൊണ്ട് വാഴ്ത്തുപാട്ടുകൾ കുറിക്കുമായിരുന്നു: ദീപാ നിശാന്തിന് അധ്യാപികയുടെ മറുപടി