എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല ഇങ്ങനെയാകാനും കഴിയില്ല; ദീപ നിശാന്തിനു മറുപടിയുമായി അനില്‍ അക്കരെ
Last Updated:
ഞാനറിയുന്ന പേരാമംഗലത്തെ എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല. അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യാ ഹരിദാസിനെതിരെ അധ്യാപിക ദീപാ നിശാന്ത് ഫേസ്ബുക്കിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി അനില്‍ അക്കര എംഎല്‍എ. ദീപാ നിശാന്തിന്റെ ഫേസ്ബുക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സഹിതമാണ് അനില്‍ അക്കരയുടെ വിമര്‍ശനം.
ദീപാ നിശാന്തിനെ പലരും നിയമസഭയില്‍വരെ കളിയാക്കിയപ്പോഴും താന്‍ ഒന്നും പറഞ്ഞിരുന്നില്ലെന്നും അഭിപ്രായം ഇല്ലാഞ്ഞിട്ടല്ലെന്നും പറയുന്ന അനില്‍ അക്കരെ ഇത്രയും പറഞ്ഞത് 'രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം' മാണെന്നും പറയുന്നു.
അനില്‍ അക്കരയുടെ ഫേസ്ബുക് പോസ്റ്റ്
'എന്റെ ദീപ ടീച്ചറെ ,
advertisement
പലരും നിയമസഭയില്‍വരെ ടീച്ചറെ കളിയാക്കിയപ്പോഴും ഞാന്‍ അതില്‍ അഭിപ്രായം പറയാതിരുന്നത് എനിക്ക് അഭിപ്രായം ഇല്ലാഞ്ഞിട്ടല്ല, എന്റെ നാല്‍പ്പത്തിമൂന്നില്‍ ഒരു പങ്ക് ടീച്ചര്‍ക്ക് ഉണ്ട് എന്ന് എനിക്കറിയാവുന്നതുകൊണ്ടാണ്. അതിന്റെ കാരണം ഞാന്‍ ഇവിടെ പറയുന്നുമില്ല.
എന്നാല്‍ ഇത്രയും പറഞ്ഞത് ഇന്ന് രമ്യക്കുവേണ്ടി വന്ന കുറിപ്പിലെ വാക്കുകള്‍ ടീച്ചര്‍ എടുത്ത് പറഞ്ഞതുകൊണ്ട് മാത്രം. യു ജി സി .നിലവാരത്തില്‍ ശമ്പളം വാങ്ങുന്ന ടീച്ചര്‍ക്ക് ചിലപ്പോള്‍ മാളികപ്പുറത്തമ്മയാകാനുള്ള ആഗ്രഹം കാണില്ല. അതില്‍ തെറ്റുമില്ല. കാരണം യു ജി സി നിലവാരത്തിലുള്ള ശമ്പളമാണല്ലോ വാങ്ങുന്നത്. സത്യത്തില്‍ ഞാനറിയുന്ന പേരാമംഗലത്തെ
advertisement
എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല. അവര്‍ക്ക് ഇങ്ങനെയാകാനും കഴിയില്ല.'
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
March 26, 2019 2:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
എന്റെ പാര്‍ട്ടി കുടുംബത്തിലെ ദീപ ഇങ്ങനെ ആയിരുന്നില്ല ഇങ്ങനെയാകാനും കഴിയില്ല; ദീപ നിശാന്തിനു മറുപടിയുമായി അനില്‍ അക്കരെ


