TRENDING:

മലയാളം അക്ഷരമാല ഈ വർഷം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

Last Updated:

2022 - 23 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല (Malayalam alphabets) ഈ വർഷം തന്നെ ഉൾപ്പെടുത്തുമെന്ന നിലപാടിൽ മാറ്റമില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി (V. Sivankutty). 2022 - 23 അധ്യയനവർഷം വിദ്യാർത്ഥികൾക്ക് ലഭ്യമാകുന്ന മലയാളം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപെടുത്തി അച്ചടി ആരംഭിച്ചു കഴിഞ്ഞതായി മന്ത്രി വ്യക്തമാക്കി. കെ പി ബി എസിലാണ് അച്ചടി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

മലയാളം അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താൻ നേരത്തെ തീരുമാനിക്കുകയും അത് വാർത്താക്കുറിപ്പായി അറിയിക്കുകയും ചെയ്തതാണ്. മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച വാർത്തയും വന്നതാണ്. ഇപ്പോൾ സാംസ്കാരിക നായകർ വീണ്ടും ഒരു പ്രസ്താവന നൽകിയ സാഹചര്യത്തിലാണ് വിശദീകരണം. ഇപ്പോൾ ഈ പ്രസ്താവന എങ്ങനെ വന്നു എന്ന് മനസ്സിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പാഠ്യപദ്ധതി പരിഷ്കരണ നടപടികൾ ആരംഭിച്ച് കഴിഞ്ഞെങ്കിലും പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ലഭ്യമാകാൻ ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും വേണ്ടിവരും എന്നതിനാൽ നിലവിലെ ഒന്നാം ക്ലാസിലെ ഭാഗം മൂന്നിലും രണ്ടാം ക്ലാസിലെ ഭാഗം രണ്ടിലും അക്ഷരമാല ഉൾപ്പെടുത്തി അച്ചടി പൂർത്തിയാക്കാൻ മന്ത്രി ശിവൻകുട്ടി നിർദേശിക്കുകയായിരുന്നു. ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് അംഗീകരിച്ച ഭാഷാ മാർഗനിർദ്ദേശക സമിതിയുടെ റിപ്പോർട്ട് അനുസരിച്ചുള്ള അക്ഷരമാലയാണ് നൽകുന്നത്. ആദ്യഭാഗം പാഠപുസ്തകങ്ങൾ നേരത്തെ തന്നെ വിതരണം ചെയ്തിരുന്നു.

advertisement

Also read: കെ.വി. ശശികുമാറിനെതിരെ വീണ്ടും പോക്സോ കേസ്; പൂര്‍വ വിദ്യാര്‍ഥിയുടെ പരാതി

വിരമിക്കുന്നതിന് തൊട്ടുമുന്‍പ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മുന്‍ അധ്യാപകനും സിപിഎം നഗരസഭാംഗവുമായിരുന്ന കെ.വി ശശികുമാറിനെതിരെ വീണ്ടും കേസ്. പൂര്‍വ വിദ്യാര്‍ഥി നല്‍കിയ പരാതിയില്‍ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഇന്നലെ ശശികുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. നേരത്തെ 2 പോക്സോ കേസുകളില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പുതിയ കേസ്.

advertisement

കേസില്‍ ജാമ്യം ലഭിക്കാനുള്ള നടപടി ആരംഭിക്കുമെന്ന് കെ.വി ശശികുമാറിന്‍റെ അഭിഭാഷകന്‍ പറഞ്ഞു.  അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശിനിയായ പൂർവ വിദ്യാര്‍ഥിനി നൽകിയ പരാതിയിലാണ് നടപടി. നിലവില്‍ ശശികുമാറിനെ റിമാന്‍ഡ് ചെയ്‌തിരിക്കുകയാണ്. വർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ കെ.വി.ശശികുമാറിനെ‌ മേയ് 13 ന് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Minister for Public Instruction and Labor, V. Sivankutty informed that printing of Malayalam textbooks has started with the inclusion of the alphabets and that the books shall be made available to the students for the academic year 2022-23. Printing is currently underway at KPBS. The alphabet is included based on the report of the Language Guidance Committee approved by the Department of Administrative Reforms

advertisement

മലയാളം വാർത്തകൾ/ വാർത്ത/Kerala/
മലയാളം അക്ഷരമാല ഈ വർഷം തന്നെ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി
Open in App
Home
Video
Impact Shorts
Web Stories