also read;ശക്തമായ തെളിവുണ്ട്; സിപിഎം പ്രവർത്തകർക്കെതിരായ യുഎപിഎ പിൻവലിക്കില്ലെന്ന് ഐ.ജി
വീട്ടിൽ തെളിവെടുപ്പിനായി എത്തിച്ചപ്പോൾ താഹയെക്കൊണ്ട് പൊലീസ് മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിപ്പിച്ചെന്ന് ഉമ്മ ജമീല പറഞ്ഞു. അയൽവാസികളെയെല്ലാം വിളിച്ച് വരുത്തിയ ശേഷമാണ് 'ഇൻക്വിലാബ് സിന്ദാബാദ്, മാവോയിസ്റ്റ് സിന്ദാബാദ്' എന്ന് വിളിപ്പിച്ചത്. മുദ്രാവാക്യം വിളിച്ചില്ലെങ്കിൽ കഞ്ചാവ് കേസിൽ പെടുത്തുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞപ്പോൾ താഹയുടെ വായ പൊലീസുകാർ പൊത്തിപ്പിടിച്ചെന്നും ജമീല ന്യൂസ് 18നോട് പറഞ്ഞു.
താഹയുടെ മുറിയിൽ നിന്ന് പോലീസുകാർ കൊണ്ടു പോയത് പാഠപുസ്തകങ്ങളും ലാപ്ടോപ്പുമാണ്. സിപിഎം അംഗങ്ങങ്ങളാണ് താഹയും സഹോദരൻ ഇജാസും. പാർട്ടി പരിപാടികൾക്ക് ആവശ്യമായ കൊടിയും മറ്റു സാധനങ്ങളും വീട്ടിൽ സൂക്ഷിക്കാറുണ്ട്. മാവോയിസ്റ്റ് ബന്ധത്തിന്റെ തെളിവാണെന്ന് പറഞ്ഞു പൊലീസ് കൊണ്ടു പോയത് സിപിഎമ്മിന്റെ കൊടിയാണെന്നും ജമീല പറഞ്ഞു.
advertisement
പൊലീസ് കളളക്കേസ് സൃഷ്ടിക്കുകയാണെന്നും മാവോയിസ്റ്റ് ബന്ധമില്ലെന്നും കോടതിയിൽ ഹാജരാകാനെത്തിയ പ്രതികൾ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സിഗരറ്റ് വലിക്കുമ്പോൾ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നെന്നും അറസ്റ്റ് ഭരണകൂട ഭീകരതയാണെന്നുമായിരുന്നു കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുമ്പോൾ അലന്‍ ഷുഹൈബിന്റെയും താഹ ഫസലിന്റെയും പ്രതികരണം. ശക്തമായ പ്രതിഷേധമാണ് ഇരുവരുടെയും അറസ്റ്റിൽ ഉയരുന്നത്.