ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ എത്തിച്ചത് കണ്ഠരര് രാജീവരാണെന്ന് പത്മകുമാറടക്കം മൊഴി നൽകിയിരുന്നെന്നാണ് വിവരം. ഈ മൊഴികളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച രാവിലെയാണ് എസ്ഐടി ഓഫീസിലേക്ക് രാജീവരെ വിളിച്ചുവരുത്തിയത്. രണ്ടരമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കഴിഞ്ഞ വർഷം നവംബറിലും തന്ത്രിയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ക്ഷേത്രത്തിലെ സ്ഥാവര ജംഗമ സ്വത്തുക്കളുടെ ചുമതല ദേവസ്വം ബോർഡിനാണെന്നും ദേവസ്വം ഉദ്യോഗസ്ഥരാണു പാളികളുടെ അറ്റകുറ്റപ്പണിക്കായി സമീപിച്ചതെന്നും തന്ത്രി കണ്ഠര് രാജീവര് നേരത്തെ പറഞ്ഞിരുന്നു. ദേവസ്വം ബോർഡ് അപേക്ഷിച്ചപ്പോൾ അനുമതിയും ദേവന്റെ അനുജ്ഞയും നൽകുകയാണു ചെയ്തിരുന്നുവെന്നും ദ്വാരപാലക ശിൽപത്തിലെ ‘സ്വർണ അങ്കി’യുടെ നിറം മങ്ങിയതിനാൽ നവീകരിക്കാം എന്നാണ് അനുമതിയിൽ പറഞ്ഞിട്ടുള്ളതെന്നും തന്ത്രി രാജീവരര് പറഞ്ഞിരുന്നു.
advertisement
കേസിൽ ഇതുവരെ അറസ്റ്റിലായവർ
1. ഉണ്ണികൃഷ്ണൻപോറ്റി (സ്പോൺസർ)
2. മുരാരി ബാബു (ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍)
3. ഡി സുധീഷ്‌കുമാര്‍ (മുന്‍ എക്സിക്യുട്ടീവ് ഓഫീസര്‍)
4. കെ എസ് ബൈജു (തിരുവാഭരണം മുൻ കമ്മീഷണർ)
5. എന്‍ വാസു (മുന്‍ ദേവസ്വം കമ്മീഷണറും പ്രസിഡന്റും)
6. എ പത്മകുമാർ (മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്)
7. എസ് ശ്രീകുമാർ (മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍)
8. പങ്കജ് ഭണ്ഡാരി (സ്മാർട്ട് ക്രിയേഷൻസ് സിഇഒ)
9. ബെല്ലാരി ഗോവർധൻ (സ്വർണവ്യാപാരി)
10. എൻ വിജയകുമാർ (തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം)
11. കണ്ഠര് രാജീവര് (ശബരിമല തന്ത്രി)
