TRENDING:

ആറൻമുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് തന്ത്രി;'ദേവന് നേദിക്കും മുമ്പ് മന്ത്രിമാർക്ക് വിളമ്പി'; ദേവസ്വം ബോർഡിന് കത്ത്

Last Updated:

പരിഹാരക്രിയ ചെയ്യണമെന്നാണ് കത്തിലെ നിർദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പത്തനംതിട്ട: ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യയിൽ ആചാരലംഘനം നടന്നുവെന്ന് തന്ത്രി. ദേവന് നേദിക്കുന്നതിന് മുമ്പ് മന്ത്രിയ്ക്ക് വിളമ്പിയെന്ന ആക്ഷേപമാണ് ഉയർന്നത്. ആചാരലംഘനം നടന്നുവെന്ന് ദേവസ്വം ബോർഡിന് തന്ത്രിയുടെ കത്തും ലഭിച്ചു. പരിഹാരക്രിയ ചെയ്യണമെന്നാണ് കത്തിലെ നിർദേശം.
News18
News18
advertisement

അഷ്ടമി​രോഹിണി വള്ളസദ്യ നടത്തിപ്പുകാരായ പള്ളിയോട സേവാ സംഘത്തിലെ മുഴുവൻ അംഗങ്ങളും ക്ഷേത്രോപദേശക സമിതി അംഗങ്ങളും ദേവസ്വം അധികൃതരും പരസ്യമായി എണ്ണപ്പണം സമർപ്പിക്കണമെന്നാണ് തന്ത്രിയുടെ ആവശ്യം. ദേവസ്വം ബോർഡിന് അയച്ച കത്തിലാണ് തന്ത്രി തന്ത്രി തെക്കേടത്തു കുഴിക്കാട്ടില്ലത്ത് പരമേശ്വരൻ വാസുദേവൻ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ഈ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചത്.

ഈ സമർപ്പണം പരസ്യമായി ചെയ്യണമെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു. 11 പറ അരിയുടെ സദ്യ വയ്ക്കണം. തിടപ്പള്ളിയിൽ ഒരു പറ അരിയുടെ നേദ്യവും നാല് കറിയും പാകംചെയ്യണം. ഈ സദ്യ ദേവന് സമർപ്പിച്ച ശേഷം എല്ലാവർക്കും വിളമ്പണം. 'ഇത്തരം ഒരബദ്ധം ഇനി പറ്റില്ലെന്ന്' എല്ലാവരും സത്യം ചെയ്യണം എന്നും തന്ത്രി ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The chief priest of Aranmula Parthasarathi Temple Thanthri Thekkedath Kuzhikkattillath Parameswaran Vasudevan Bhattathirippad wants a penance for serving the famous Vallasadaya to ministers before offering it to the deity. The chief priest sends a letter to Travancore Devswom Board with this demand.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ആറൻമുള വള്ളസദ്യയിൽ ആചാരലംഘനമെന്ന് തന്ത്രി;'ദേവന് നേദിക്കും മുമ്പ് മന്ത്രിമാർക്ക് വിളമ്പി'; ദേവസ്വം ബോർഡിന് കത്ത്
Open in App
Home
Video
Impact Shorts
Web Stories