തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരത്തെ ലാബിലേക്കയച്ച സാമ്ബിളിന്റെ പരിശോധനഫലത്തിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പടിഞ്ഞാറങ്ങാടി എന്‍ജിനീയര്‍ റോഡിന് സമീപമുള്ള മുഹമ്മദ് ഹാദിയയുടെ മാതാവിന്റെ വീട്ടില്‍ കളിക്കുന്നതിനിടെ തെരുവുനായ ഓടിച്ചു. ഓട്ടത്തിനിടെ കുട്ടി മറിഞ്ഞു വീഴുകയും ചെവിക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ വീട്ടുകാർ ചോദിച്ചപ്പോൾ നായ കടിച്ചില്ലെന്നാണ് കുട്ടി പറഞ്ഞത്. ഇതുകാരണം പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിരുന്നില്ല.
എന്നാൽ ഇക്കഴിഞ്ഞ വെള്ളിയാഴ്ച മുതൽ മുഹമ്മദ് ഹാദി ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചു. വെള്ളം കാണുമ്പോൾ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചെയ്തിരുന്നതായി വീട്ടുകാർ പറയുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ ശ്വാസംമുട്ടലും പനിയും രൂക്ഷമായതോടെ വീട്ടുകാര്‍ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലിരിക്കെ അന്നുതന്നെ മരണം സംഭവിക്കുകയായിരുന്നു. പടിഞ്ഞാറങ്ങാടി എസ്.എ. വേള്‍ഡ് സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
advertisement
പടിഞ്ഞാറങ്ങാടി താഴത്തങ്ങാടി സ്വദേശിനി മൈമൂന എന്ന വീട്ടമ്മ തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് പേവിഷബാധയേറ്റ് മരിച്ചിരുന്നു. മൈമൂന പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നങ്കിലും ഫലമുണ്ടായില്ല. പേവിഷബാധയാണ് മരണകാരണമെന്ന് പിന്നീട് സ്ഥിരീകരിച്ചു. തൃത്താല മേഖലയിൽ രണ്ടാഴ്ചയ്ക്കിടെ പേവിഷബാധയേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്.